ADVERTISEMENT

നെടുമ്പാശേരി∙ കൊച്ചി വിമാനത്താവളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ശബരിമല ഇൻഫർമേഷൻ സെന്റർ തുറന്നു. ആഭ്യന്തര ടെർമിനലിലെ (ടി1) ആഗമന ഭാഗത്താണ് കൗണ്ടർ പ്രവർത്തിക്കുക. ശബരിമല തീർഥാടകർക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സെന്റർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.  ഇൻഫർമേഷൻ സെന്ററിലുള്ള കൗണ്ടർ വഴി അപ്പം, അരവണ, പ്രസാദം എന്നിവ ബുക്ക് ചെയ്യാം. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ  ബുക്ക് ചെയ്ത രസീതുമായി ശബരിമല മാളികപ്പുറം നടയ്ക്ക് അടുത്തുള്ള എസ്ഐബി കൗണ്ടറിൽ ചെന്നാൽ പ്രസാദം ലഭ്യമാകും.  

അന്നദാനത്തിനും മറ്റുമുള്ള സംഭാവനകൾ ക്യുആർ കോഡ് വഴിയും ഡിജിറ്റൽ കാർഡ് വഴിയും സിയാലിലെ ഡിജിറ്റൽ  കൗണ്ടർ  വഴി നടത്താവുന്നതാണ്. അതോടൊപ്പം വഴിപാടുകൾ നടത്താനുള്ള 'ഇ-കാണിക്ക' സൗകര്യവും സെന്ററിൽ  ഒരുക്കിയിട്ടുണ്ട്.  എയർപോർട്ട് ഡയറക്ടർ ജി.മനു, സിഎഫ്ഒ സജി ഡാനിയേൽ, ജനറൽ മാനേജർ ടി.രാജേന്ദ്രൻ, ദേവസ്വം ബോർഡ് അംഗങ്ങളായ എ.അജികുമാർ, സുന്ദരേശൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ജോ. ജനറൽ മാനേജർ പി.കൃഷ്ണകുമാർ, ഡപ്യൂട്ടി ജനറൽ മാനേജർ റോബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

The Travancore Devaswom Board has opened a 24/7 Information Center at Kochi Airport's domestic arrival terminal (T1) to assist Sabarimala pilgrims. The center offers services like prasadam booking, information dissemination, and facilitates donations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com