ആലങ്ങാട് ∙ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കളുടെ സംഘം വീണ്ടുമെത്തി. രണ്ടു ദിവസങ്ങളിലായി യുസി കോളജ്, കടൂപ്പാടം, തടിക്കക്കടവ്, സെമിനാരിപ്പടി തുടങ്ങിയ പ്രദേശത്തെ ഒട്ടേറെ വീടുകളിലും പരിസര പ്രദേശത്തുമാണു മോഷ്ടാക്കളെത്തിയത്. 3 പേരടങ്ങുന്ന യുവാക്കളുടെ സംഘം പ്രദേശത്തെ പല വീടുകളിലും മോഷണത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലങ്ങാട് ∙ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കളുടെ സംഘം വീണ്ടുമെത്തി.  രണ്ടു ദിവസങ്ങളിലായി യുസി കോളജ്, കടൂപ്പാടം, തടിക്കക്കടവ്, സെമിനാരിപ്പടി തുടങ്ങിയ പ്രദേശത്തെ ഒട്ടേറെ വീടുകളിലും പരിസര പ്രദേശത്തുമാണു മോഷ്ടാക്കളെത്തിയത്.  3 പേരടങ്ങുന്ന യുവാക്കളുടെ സംഘം പ്രദേശത്തെ പല വീടുകളിലും മോഷണത്തിനായി കയറി. കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും വീടുകളുടെ പുറത്തിരുന്ന സാധനങ്ങൾ കളവ് പോയിട്ടുണ്ട്. തൊട്ടടുത്ത പ്രദേശമായ കടുങ്ങല്ലൂർ ഉളിയന്നൂർ പള്ളി, ആലുവ ചീരക്കട ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം മോഷണം നടന്നതിനു തൊട്ടു പിന്നാലെയാണു ഈ പ്രദേശത്തെ വീടുകളിൽ മോഷ്ടാക്കളെത്തിയത്. അതിനാൽ ഒരു സംഘത്തിൽപെട്ടവരാകാം ഇതിനു പിന്നിലെന്നാണു സംശയം. 

രണ്ടു മാസം മുൻപു വെളിയത്തുനാട്– തടിക്കക്കടവ് ഭാഗത്തെ വീടുകളിൽ നിന്നു ഇരുചക്ര വാഹനവും ബാറ്ററിയും മോഷണം പോകുന്നതു പതിവായിരുന്നു. തുടർന്നു 2 പ്രതികൾ പിടിയിലായതോടെ മോഷ്ടാക്കളുടെ ശല്യം കുറവായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ പ്രദേശത്തെ പല വീടുകളിലും മോഷ്ടാക്കളെത്തിയതോടെ ആളുകൾ വീണ്ടും ആശങ്കയിലാണ്. 

ADVERTISEMENT

കുറുവാ സംഘത്തിന്റെ ഭീഷണിയുള്ളതിനാൽ വീട്ടുകാർ ആരും രാത്രി പുറത്തിറങ്ങാറില്ല. ഇതു മുതലെടുത്താണു യുവാക്കളുടെ സംഘം  മോഷണത്തിനെത്തിയതെന്ന സംശയമുണ്ട്.  സമീപ പ്രദേശത്തെ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ നിന്നു വ്യാപകമായി പെട്രോൾ ഊറ്റുന്ന സംഘവും കരുമാലൂർ– ആലുവ മേഖല കേന്ദ്രീകരിച്ചു വിലസുന്നുണ്ട്.  സിസിടിവി ക്യാമറകൾ പരിശോധിച്ച് ആലങ്ങാട്, ആലുവ പൊലീസ് നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

A spate of thefts has left residents in UC College, Kadooppadam, Thadikkakadavu, and Seminarpadi feeling vulnerable. The thieves, suspected to be a group of three young men, have primarily targeted items left outside homes. This recent crime wave has sparked fears of a possible connection to the recent robberies at the Kadungalloor Uliyannoor Church and Aluva Cheerakadavu Temple.