കിടപ്പുരോഗികൾക്കു വേണ്ടിയുള്ള ത്രിഫ്റ്റ് ഷോപ്പിങ്ങിന് മികച്ച പ്രതികരണം
മട്ടാഞ്ചേരി∙ കിടപ്പുരോഗികളെ സഹായിക്കുന്നതിന് എന്റെ കൊച്ചി യുണൈറ്റഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ത്രിഫ്റ്റ് ഷോപ്പിങ് ആളുകൾക്ക് പുതിയ അനുഭവമായി. പുതിയതും ഒറ്റത്തവണ ഉപയോഗിച്ചതും പുതുമ നഷ്ടമാകാത്തതുമായ വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയുമാണ് നസ്രത്ത് സ്റ്റാച്യു ജംക്‌ഷനിൽ ഒരുക്കിയത്.

മട്ടാഞ്ചേരി∙ കിടപ്പുരോഗികളെ സഹായിക്കുന്നതിന് എന്റെ കൊച്ചി യുണൈറ്റഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ത്രിഫ്റ്റ് ഷോപ്പിങ് ആളുകൾക്ക് പുതിയ അനുഭവമായി. പുതിയതും ഒറ്റത്തവണ ഉപയോഗിച്ചതും പുതുമ നഷ്ടമാകാത്തതുമായ വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയുമാണ് നസ്രത്ത് സ്റ്റാച്യു ജംക്‌ഷനിൽ ഒരുക്കിയത്. വഴിയരികിലെ കൗണ്ടറിൽ നിരത്തി വച്ചിരിക്കുന്ന വസ്ത്രങ്ങൾ ഇഷ്ടാനുസരണം എടുക്കാൻ ഒട്ടേറെ പേർ എത്തി.
നാമമാത്ര വിലയ്ക്കായിരുന്നു വിൽപന. ഇഷ്ടമുള്ള തുക സംഭാവന നൽകിയാൽ മതിയെന്നായിരുന്നു സംഘാടകരുടെ അറിയിപ്പ്.ഇതു വരെ ഉപയോഗിക്കാത്ത വസ്ത്രങ്ങളും ഒറ്റത്തവണ മാത്രം ഉപയോഗിച്ച വസ്ത്രങ്ങളും ആളുകൾ വിപണിയിൽ എത്തിച്ചു. നഗരസഭാംഗം ഷീബ ഡുറോം ഉദ്ഘാടനം ചെയ്തു. ചീഫ് കോഓർഡിനേറ്റർ ഷിബു പൊള്ളയിൽ, ഓമന പൗലോസ്, ഷൈല മേരി, ജൂഡി നെൽസൺ, ഷീബ ഷാലി, പുഷ്പി റാഫേൽ, വിൻസന്റ് ആലങ്ങാട്, ജോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.