കൊച്ചി നഗരം എഐ ക്യാമറ സുരക്ഷയിൽ; ഗതാഗതനിയമ ലംഘനങ്ങൾ, നിരത്തിലെ കുറ്റകൃത്യങ്ങൾ എന്നിവ തത്സമയം കണ്ടെത്താം
കൊച്ചി ∙ കൊച്ചി നഗരം ഇനി എഐ ക്യാമറ സുരക്ഷയിൽ. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ്(സിഎസ്എംഎൽ) സിറ്റി പൊലീസിനായി നടപ്പാക്കുന്ന ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം(ഐടിഎംഎസ്), ഇന്റലിജന്റ് സിറ്റി സർവൈലൻസ് സിസ്റ്റം(ഐസിഎസ്എസ്) എന്നിവ പ്രവർത്തനമാരംഭിച്ചു. ഗതാഗതനിയമ ലംഘനങ്ങൾ, നിരത്തിലെ കുറ്റകൃത്യങ്ങൾ

കൊച്ചി ∙ കൊച്ചി നഗരം ഇനി എഐ ക്യാമറ സുരക്ഷയിൽ. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) സിറ്റി പൊലീസിനായി നടപ്പാക്കുന്ന ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്), ഇന്റലിജന്റ് സിറ്റി സർവൈലൻസ് സിസ്റ്റം (ഐസിഎസ്എസ്) എന്നിവ പ്രവർത്തനമാരംഭിച്ചു. ഗതാഗതനിയമ ലംഘനങ്ങൾ, നിരത്തിലെ കുറ്റകൃത്യങ്ങൾ എന്നിവ തത്സമയം കണ്ടെത്താൻ ഇനി പൊലീസിന് ആകുമെന്നു സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
ഇതിനു പുറമേ പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് കൺട്രോൾ റൂമിൽ വിവരങ്ങൾ അറിയിക്കാൻ സഹായിക്കുന്ന എമർജൻസി കോൾ ബോക്സുകളും പ്രവർത്തനസജ്ജമായി. പൊതുജനങ്ങൾക്കു മുന്നറിയിപ്പുകൾ നൽകാൻ സഹായിക്കുന്ന പബ്ലിക് അഡ്രസിങ് സിസ്റ്റവും ഇതിനൊപ്പമുണ്ട്. 45 കോടിയാണു പദ്ധതിയുടെ ചെലവ്. ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം മുഖേന നിരത്തിൽ 24 മണിക്കൂർ നിരീക്ഷണം ഉറപ്പാക്കാനാകും. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുകളിലാണ് ഐടിഎംഎസ് കൺട്രോൾ റൂം സ്ഥാപിച്ചിട്ടുള്ളത്.
പൂർണമായും എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ പ്രവർത്തനം. 80 എഐ ക്യാമറകൾ ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ നിന്നുള്ള ദൃശ്യങ്ങൾ നിരീക്ഷിക്കാൻ 24 മണിക്കൂറും കൺട്രോൾ റൂമിൽ ഉദ്യോഗസ്ഥരുണ്ടാകും. തിരക്കേറുമ്പോൾ സിഗ്നലുകൾ സ്വയം ക്രമീകരിക്കപ്പെടുന്ന ഇന്റഗ്രേറ്റഡ് സംവിധാനവും ഇതിന്റെ ഭാഗമായുണ്ട്. ഡൈനാമിക് ടൈമിങ് സാങ്കേതികവിദ്യ ഉപയോഗിച്ചു സിഗ്നലുകളുടെ സമയം നീട്ടാനും കുറയ്ക്കാനും ഇതിലൂടെ കഴിയും.
സിഎസ്എംഎല്ലിന്റെ കലൂരിലെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള 336 എഐ ഹൈ ഡെഫിനിഷൻ ക്യാമറകളിലൂടെ നഗരത്തിലെ പ്രധാനമേഖലകൾ 24 മണിക്കൂറും നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണു ഇന്റലിജന്റ് സിറ്റി സർവൈലൻസ് സിസ്റ്റം. രാത്രിയിലും പകലും ഒരു പോലെ പ്രവർത്തിക്കുന്ന ക്യാമറകൾ മിഴിവാർന്ന ദൃശ്യങ്ങളാണു നൽകുക. സംശയം തോന്നുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ, വ്യക്തികൾ എന്നിവയുടെ ദൃശ്യങ്ങൾ അടുത്തു കാണാനുള്ള സൗകര്യവും ഇവയിലുണ്ട്. കേസുകളുമായി ബന്ധപ്പെട്ടു പൊലീസ് തിരയുന്ന വ്യക്തികൾ ഈ ക്യാമറകളുടെ പരിധിയിലൂടെ കടന്നു പോയാൽ കണ്ടെത്താനും പൊലീസിനാകും.