പൈപ്പിൽ നിന്ന് ലഭിക്കുന്നത് ദുർഗന്ധമുള്ള മലിന ജലം
ഫോർട്ട്കൊച്ചി∙ കൽവത്തി കമ്യൂണിറ്റി ഹാളിന് മുന്നിലുള്ള വീടുകളിൽ ശുദ്ധജല വിതരണ പൈപ്പിൽ നിന്ന് ലഭിക്കുന്നത് ദുർഗന്ധമുള്ള മലിന ജലം. ജല അതോറിറ്റി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പരിസരവാസികൾ പറഞ്ഞു.കൽവത്തി, തുരുത്തി പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റും

ഫോർട്ട്കൊച്ചി∙ കൽവത്തി കമ്യൂണിറ്റി ഹാളിന് മുന്നിലുള്ള വീടുകളിൽ ശുദ്ധജല വിതരണ പൈപ്പിൽ നിന്ന് ലഭിക്കുന്നത് ദുർഗന്ധമുള്ള മലിന ജലം. ജല അതോറിറ്റി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പരിസരവാസികൾ പറഞ്ഞു. കൽവത്തി, തുരുത്തി പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റും ആളുകൾ കുപ്പിവെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്.
മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്നതിനാൽ ആശങ്കയിലാണ് പ്രദേശവാസികൾ. ജല വിതരണ പൈപ്പിൽ മലിനജലം കയറുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തി പൈപ്പിന്റെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ.കെ.നാസർ ആവശ്യപ്പെട്ടു.