നിക്ഷേപങ്ങൾ പ്രാദേശികമായി വിനിയോഗിക്കുന്ന സഹകരണ ബാങ്കുകൾ ആവശ്യം: വി.ഡി. സതീശൻ
വൈപ്പിൻ∙ നിക്ഷേപങ്ങൾ പ്രാദേശികമായിത്തന്നെ വിനിയോഗിക്കുന്ന സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഞാറയ്ക്കൽ സഹകരണ ബാങ്കിന്റെയും സ്ഥാപകൻ ഫാ.ജോസഫ് വളമംഗലത്തിന്റെ വിയോഗത്തിന്റെയും 60–ാം വാർഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

വൈപ്പിൻ∙ നിക്ഷേപങ്ങൾ പ്രാദേശികമായിത്തന്നെ വിനിയോഗിക്കുന്ന സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഞാറയ്ക്കൽ സഹകരണ ബാങ്കിന്റെയും സ്ഥാപകൻ ഫാ.ജോസഫ് വളമംഗലത്തിന്റെ വിയോഗത്തിന്റെയും 60–ാം വാർഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. ബാങ്ക് ഹെഡ് ഓഫിസിൽ ആരംഭിക്കുന്ന ഹൈടെക് മെഡിക്കൽ ലാബിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.എം.ദിനകരൻ പ്രതിഭകളെ അനുമോദിച്ചു. വാർഷികത്തിന്റെ ഭാഗമായി ഞാറയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കുള്ള പാലിയേറ്റീവ് കിറ്റ് വിതരണം സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോർജ് ആത്തപ്പിള്ളി നിർവഹിച്ചു.
വാർധക്യ പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് റജിസ്ട്രാർ ടി.എം.ഷാജിത നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.ജി.ഷിബു, ജില്ല പഞ്ചായത്ത് അംഗം കെ.ജി.ഡോണോ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ടോത്ത്, പഞ്ചായത്ത് അംഗം ആശ ടോണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.പി.ആന്റണി, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ.ബാബു, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.എൽ.ദിലീപ് കുമാർ, ജോർജ് സിക്കേര, പി.പി.ഗാന്ധി, സെക്രട്ടറി ടി.ആർ.കൃഷ്ണകുമാർ, ബോർഡ് അംഗങ്ങളായ കെ.ജി.അലോഷ്യസ്, പി.എസ്.മണി, അരുൺ ബാബു, വോൾഗ ജാസ്മിൻ തുടങ്ങിയവർ പ്രസംഗിച്ചു.
എംഎൽഎയുടെ ബഹിഷ്കരണം നിർഭാഗ്യകരം: ബാങ്ക് പ്രസിഡന്റ്
വൈപ്പിൻ∙ ഞാറയ്ക്കൽ സഹകരണ ബാങ്കിന്റെ അറുപതാം വാർഷിക പരിപാടികൾ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎയും സിപിഎം പ്രതിനിധികളായ ബോർഡ് അംഗങ്ങളും സിപിഎം നേതാക്കളും ബഹിഷ്കരിച്ചത് നിർഭാഗ്യകരമാണെന്ന് ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സ്വാഗതം ആശംസിച്ചു കൊണ്ടുള്ള ബാനറുകൾ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി നടന്ന ഓഡിറ്റോറിയത്തിനു സമീപം സ്ഥാപിച്ചതിൽ പ്രതിഷേധിച്ചു നടത്തിയ ബഹിഷ്കരണം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.