ഇതെന്തു " ലൈഫ് "...പൊറുതി മുട്ടി മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിലെ താമസക്കാർ
കൊച്ചി ∙ മുട്ടറ്റം വെള്ളത്തിൽ നിന്നു തലയ്ക്കു മീതെ വീഴുന്ന വെള്ളത്തിലേക്കായിപ്പോയി ഗാന്ധിനഗർ പി ആൻഡ് ടി കോളനിക്കാരുടെ വീടുമാറ്റം.മുണ്ടംവേലിയിൽ ലൈഫ് മിഷൻ ഫ്ലാറ്റിലേക്ക് പിആൻഡ്ടി കോളനിയിലെ ആളുകളെ മാറ്റിയപ്പോൾ മറ്റുള്ളവർ അസൂയപ്പെട്ടു, ഫ്ലാറ്റിന്റെ സുഖസൗകര്യത്തിലേക്കു മാറുകയല്ലേ?പക്ഷേ, ഇവിടെ

കൊച്ചി ∙ മുട്ടറ്റം വെള്ളത്തിൽ നിന്നു തലയ്ക്കു മീതെ വീഴുന്ന വെള്ളത്തിലേക്കായിപ്പോയി ഗാന്ധിനഗർ പി ആൻഡ് ടി കോളനിക്കാരുടെ വീടുമാറ്റം.മുണ്ടംവേലിയിൽ ലൈഫ് മിഷൻ ഫ്ലാറ്റിലേക്ക് പിആൻഡ്ടി കോളനിയിലെ ആളുകളെ മാറ്റിയപ്പോൾ മറ്റുള്ളവർ അസൂയപ്പെട്ടു, ഫ്ലാറ്റിന്റെ സുഖസൗകര്യത്തിലേക്കു മാറുകയല്ലേ?പക്ഷേ, ഇവിടെ താമസിക്കുന്ന 77 കുടുംബങ്ങളുടെ അവസ്ഥ കേട്ടാൽ , പഴയ കനാൽ പുറമ്പോക്കിൽ മുട്ടറ്റം വെള്ളത്തിലെ ജീവിതം തന്നെയായിരുന്നു നല്ലതെന്നു തോന്നിപ്പോകും.പാചകം ചെയ്യുമ്പോൾ , മുകൾ നിലയിൽ നിന്ന് ഉൗറിവരുന്ന വെള്ളം അടുക്കളയിലെ പാത്രത്തിലേക്കു വീഴും. മുകൾ നിലയിലെ ശുചിമുറിയിൽ നിന്നുള്ള വെള്ളമാണത്. കിടപ്പുമുറിയിലേക്കും ഇൗ വെള്ളം വീഴും.
സ്റ്റീൽ ഫ്രെയിമിൽ നിർമിച്ച കെട്ടിടത്തിന്റെ ഭിത്തികൾ ജിപ്സം പാനൽ വച്ചാണു വേർതിരിച്ചിരിക്കുന്നത്. സ്റ്റീൽ ഷീറ്റ് വിരിച്ച് അതിനു മുകളിൽ കോൺക്രീറ്റ് ചെയ്തു ടൈൽ ഒട്ടിച്ചതാണു തറ . കെട്ടിടത്തിന്റെ സ്റ്റീൽ ചട്ടക്കൂടിനു ചരിവുണ്ട്. തറയിൽ ചോർച്ചയും. ശുചിമുറിയിലെ വെള്ളം താഴേക്കിറങ്ങി സ്റ്റീൽ ഷീറ്റിൽ കെട്ടിക്കിടന്നു പലവഴിയിലൂടെ താഴേക്ക് ഒലിച്ചിറങ്ങും. ഫ്ലാറ്റിന്റെ ഏറ്റവും മുകൾ നിലയിലുള്ളവർക്കു മാത്രം ശുചിമുറിയിൽ നിന്നുള്ള വെള്ളം പേടിക്കേണ്ട . തറ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പു തകിട് തുരുമ്പെടുത്തു തുടങ്ങി. അതിനു മുകളിലെ കോൺക്രീറ്റിന് കമ്പിയില്ല. ഷീറ്റിൽ തുരുമ്പ് കൂടുന്നതോടെ മുകൾ നിലയിലെ താമസക്കാരൻ കട്ടിലോടെ താഴേ വീട്ടിലേക്കു വീഴാൻ അധികകാലം വേണ്ട.
കെട്ടിടത്തിന്റെ സ്റ്റീൽ ചട്ടക്കുടിന് 8 ഇഞ്ച് ചരിവുണ്ട്. ഇതോടെ മേൽക്കൂര വിണ്ടുകീറി. എല്ലാ വീടുകളുടെയും ഭിത്തി വിണ്ടുകീറി. വിള്ളലുകൾ വലുതായി വരുന്നു. ഭിത്തി പൊട്ടിക്കീറിയതോടെ അതിനുള്ളിലിട്ടിരിക്കുന്ന പൈപ്പുകൾ പൊട്ടി. ഭിത്തികൾ നനഞ്ഞു കുതിർന്നു. പലർക്കും വൻ തുക വാട്ടർ ബിൽ വരുന്നു. വീടുകൾ കൈമാറുമ്പോൾ ജിസിഡിഎ മുന്നറിയിപ്പു നൽകിയിരുന്നത് , ഭിത്തി നനയരുതെന്നാണ്. ഇപ്പോൾ വീട് ആകെ നനഞ്ഞു കുതിർന്നു.താഴെ സെപ്റ്റിക് ടാങ്ക് പൊട്ടി ചോർന്നൊലിക്കുന്നു. ഇൗ വെള്ളം കെട്ടിടത്തിന്റെ പരിസരത്ത് ആകെ പരന്നൊഴുകുന്നു. എല്ലാ ദിവസവും സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം എടുത്തുകൊണ്ടു പോകുകയാണ്. കുടിവെള്ള ടാങ്കിനും ചോർച്ചയുണ്ട്.
കെട്ടിടത്തിൽ ഇട്ടിരുന്ന എല്ലാ ഫാനുകളും തകരാറിലായി. വയറിങ്ങും മോശം. എർത്ത് ഫില്ലിങ് പൂർത്തിയായിട്ടില്ല. കാന പണിതിട്ടില്ല.5 വർഷത്തിനിടയിൽ ഉണ്ടാകുന്ന തകരാറുകൾ കരാറുകാരന്റെ ഉത്തരവാദിത്തത്തിൽ ശരിയാക്കണമെന്നാണു കരാർ വ്യവസ്ഥ. തകരാറുകൾ പരിഹരിക്കുമെന്ന ഉറപ്പല്ലാതെ ജിസിഡിഎ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പൊറുതി മുട്ടിയിരിക്കുകയാണു 77 വീടുകളിലെ താമസക്കാർ. ഫ്ലാറ്റ് ജീവിതം വേണ്ടെന്നു വച്ചു തിരികെ പി ആൻഡ് ടി കോളനിയിലേക്കു മടങ്ങാമെന്നു വച്ചാൽ നിവൃത്തിയില്ല. അന്നു താമസിച്ച വീടെല്ലാം ഇടിച്ചു നിരപ്പാക്കി.