എറണാകുളം ബൈപാസ് വരുന്നു; വയലുകളിൽ ഉയരപ്പാത നിർമിക്കും: എൻഎച്ച് 544 എന്ന് പേരിട്ടേക്കും
അങ്കമാലി ∙ കരയാംപറമ്പിൽ ആരംഭിച്ച് നെട്ടൂരിൽ അവസാനിക്കുന്ന കുണ്ടന്നൂർ ബൈപാസിന്റെ (എറണാകുളം ബൈപാസ്) സർവേ നടപടികൾ തുടങ്ങി. പട്ടിമറ്റം മുതൽ അങ്കമാലി ഭാഗത്തേക്കുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണു സർവേ നടപടികൾ തുടങ്ങിയത്. 3 ഡി വിജ്ഞാപനത്തിനു മുന്നോടിയായാണു ദേശീയപാത നോർത്ത് പറവൂർ സ്പെഷൽ ഡപ്യൂട്ടി കലക്ടറുടെ ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവേ നടപടികൾ ആരംഭിച്ചത്. അതിർത്തി തിരിച്ചു കല്ലിടുന്ന ജോലികൾ ത്വരിതഗതിയിലാക്കും. അങ്കമാലിയിലും പട്ടിമറ്റത്തുമാണ് കല്ലിടൽ ജോലികൾ നടന്നത്.

അങ്കമാലിയിൽ ഒരു കിലോമീറ്ററോളവും പട്ടിമറ്റത്ത് 10 കിലോമീറ്ററും കല്ലിടൽ നടന്നു. ബാക്കി ഭാഗത്ത് കല്ലിടുന്ന നടപടികൾ അടുത്ത ആഴ്ച തുടങ്ങും. ഹൈദരാബാദിലെ സർവേ ഏജൻസിയുടെ നേതൃത്വത്തിലാണ് കല്ലിടുന്നത്. സർവേ നമ്പറുകളിലെ എത്ര സ്ഥലം നഷ്ടമാകുമെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ സർവേ നടപടികൾ പൂർത്തിയായാൽ അറിയാം. 2018ലെ പ്രളയം കണക്കിലെടുത്ത് വയലുകളിൽ ഉയരപ്പാത നിർമിക്കും. നിലവിലെ കരയാംപറമ്പ് ഇടപ്പള്ളി എൻഎച്ച് 544 ഭാഗം പൊതുമരാമത്ത് വകുപ്പ് റോഡായി മാറിയേക്കും. എറണാകുളം ബൈപാസ് എൻഎച്ച് 544 എന്നു പേരിടുമെന്നും സൂചനയുണ്ട്.
44.7 കിലോമീറ്റർ ദൈർഘ്യമുള്ള പാതയ്ക്കായാണു ഭൂമി ഏറ്റെടുക്കുന്നത്. പാതയ്ക്കായി 3 എ വിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നു. ബൈപാസിനായി ഭൂമി വിട്ടുനൽകുമ്പോൾ അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് ആരോപിച്ചു പാതയ്ക്കായി ഭൂമി വിട്ടുനൽകുന്നവർ ഹൈക്കോടതിയിൽ ഉടൻ ഹർജി സമർപ്പിക്കും. സ്ഥലം ഏറ്റെടുക്കുമ്പോൾ 2013ലെ സ്ഥലമെടുപ്പ് ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പാതയ്ക്കായി ഭൂമി നഷ്ടമാകുന്നവർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകിയിരുന്നു. ഇക്കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണു കോടതിയെ സമീപിക്കുന്നത്.
നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിയമവിരുദ്ധമായാണ് നടക്കുന്നതെന്ന് ആരോപിച്ചാണു ഭൂമി നഷ്ടമാകുന്നവരുടെ ജനറൽ ആക്‌ഷൻ കൗൺസിൽ കോടതിയെ സമീപിക്കുന്നത്. 2013 സ്ഥലമെടുപ്പ് ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി നിർദേശം അട്ടിമറിക്കാനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നാണു ആക്‌ഷൻ കൗൺസിലിന്റെ ആരോപണം. നഷ്ടപരിഹാരം നൽകുന്നത് അട്ടിമറിക്കാൻ പ്രത്യേക ഉത്തരവ് ഇറക്കുകയും ചെയ്തു. ജിഎസ്‌ടി,റോയൽറ്റി എന്നിവ ഒഴിവാക്കി നൽകിയപ്പോഴുണ്ടായ നഷ്ടം നികത്താനാണു സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിറക്കിയതെന്നും ആക്‌ഷൻ കൗൺസിൽ ആരോപിച്ചു.