ADVERTISEMENT

ആലുവ∙ റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ കോമ്പിങ്ങിൽ കണ്ടെത്തിയത് 855 ഗതാഗത നിയമ ലംഘനങ്ങൾ. മദ്യപിച്ചു വാഹനമോടിച്ചതിനു 194 പേർ പിടിയിലായി. ഇവരിൽ 26 പേർ ഭാരവാഹനങ്ങൾ ഓടിച്ചവരാണ്. അമിതവേഗത്തിൽ വാഹനമോടിച്ച 37 ഡ്രൈവർമാരെയും അപകടകരമായി വാഹനമോടിച്ച 87 പേരെയും പിടികൂടി. ഇവരിൽ 13 പേർ ഭാരവാഹനങ്ങൾ ഓടിച്ചവരാണ്. അനധികൃത പാർക്കിങ്ങിനു 383 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇതിൽ 255 എണ്ണം വലിയ വാഹനങ്ങളാണ്.

ലൈൻ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 93 ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ച 24 പേർ പിടിയിലായി. അമിതഭാരം കയറ്റിയ 35 വാഹനം കസ്റ്റഡിയിലെടുത്തു. ആലുവ, മുനമ്പം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ് മേഖല തിരിച്ചാണ് പരിശോധന നടത്തിയത്. മൂവായിരത്തിലേറെ വാഹനങ്ങൾ ഒറ്റ ദിവസം പരിശോധിച്ചതായി എസ്പി വൈഭവ് സക്സേന അറിയിച്ചു.

English Summary:

In a sweeping operation across Aluva and surrounding areas, Kerala Police apprehended hundreds of drivers for a range of traffic offenses including drunk driving, speeding, illegal parking, and overloading. The operation, led by SP Vibhav Saxena, emphasizes the authorities' commitment to road safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com