വെളിച്ചമില്ലാതെ പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്; ഹൈ മാസ്റ്റ് വിളക്ക് കേടായിട്ട് ആഴ്ചകളായെന്ന് പരാതി
പെരുമ്പാവൂർ ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മതിയായ വെളിച്ച സൗകര്യമില്ല. ഹൈ മാസ്റ്റ് വിളക്ക് കേടായിട്ട് ആഴ്ചകളായി. വ്യാപാര സമുച്ചയത്തിലെ 3 സോഡിയം വേപ്പർ വിളക്ക് മാത്രമാണ് കത്തുന്നത്. 250 ബസുകൾ വന്നു പോകുന്നതും വിദ്യാർഥികൾ അടക്കം നൂറുകണക്കിനു യാത്രക്കാർ ഉപയോഗിക്കുന്നതുമാണ് സ്റ്റാൻഡ്. രാത്രിയിൽ സ്റ്റാൻഡിന്

പെരുമ്പാവൂർ ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മതിയായ വെളിച്ച സൗകര്യമില്ല. ഹൈ മാസ്റ്റ് വിളക്ക് കേടായിട്ട് ആഴ്ചകളായി. വ്യാപാര സമുച്ചയത്തിലെ 3 സോഡിയം വേപ്പർ വിളക്ക് മാത്രമാണ് കത്തുന്നത്. 250 ബസുകൾ വന്നു പോകുന്നതും വിദ്യാർഥികൾ അടക്കം നൂറുകണക്കിനു യാത്രക്കാർ ഉപയോഗിക്കുന്നതുമാണ് സ്റ്റാൻഡ്.
രാത്രിയിൽ സ്റ്റാൻഡിന് അകത്തേക്കു പ്രവേശിക്കാൻ കഴിയാത്ത വിധം കൂരിരുട്ടായി. കച്ചവട സ്ഥാപനങ്ങൾ അടച്ചു പോയാൽ സ്റ്റാൻഡിന് അകത്തേക്കു കടന്നു ചെല്ലാൻ കഴിയില്ല. സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്ന അവസ്ഥയാണ്. കുറച്ചു ദിവസങ്ങളായി പെരുമ്പാവൂരിൽ മോഷണവും പിടിച്ചുപറിയും വർധിച്ചു. രാത്രിയും പകലും പൊലീസ് പട്രോളിങ് ശക്തമാക്കണം. കേടായ ഹൈമാസ്റ്റ് ലൈറ്റും തെളിയാത്ത സോഡിയം വേപ്പർ വിളക്കുകളും നന്നാക്കണമെന്നാണ് ആവശ്യം.