എളംകുളത്ത് 50 ലക്ഷം ലീറ്റർ ശേഷിയുള്ള എസ്ടിപി കൂടി; കോർപറേഷനിലെ 6 ഡിവിഷനുകളിലെ വീടുകളെ ബന്ധിപ്പിക്കും
കൊച്ചി ∙ എളംകുളത്തു പ്രതിദിനം 50 ലക്ഷം ലീറ്റർ ശേഷിയുള്ള ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് (എസ്‌ടിപി) കൂടി സ്ഥാപിക്കും. അമൃത്– 2 പദ്ധതിയുടെ ഭാഗമായി 15.5 കോടി രൂപ ചെലവിൽ ജല അതോറിറ്റിയാണു പദ്ധതി നടപ്പാക്കുക.കോർപറേഷനിലെ സുവിജ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടപ്പാക്കുന്നതാണു പുതിയ പ്ലാന്റ്. നിലവിൽ അമൃത്

കൊച്ചി ∙ എളംകുളത്തു പ്രതിദിനം 50 ലക്ഷം ലീറ്റർ ശേഷിയുള്ള ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് (എസ്‌ടിപി) കൂടി സ്ഥാപിക്കും. അമൃത്– 2 പദ്ധതിയുടെ ഭാഗമായി 15.5 കോടി രൂപ ചെലവിൽ ജല അതോറിറ്റിയാണു പദ്ധതി നടപ്പാക്കുക. കോർപറേഷനിലെ സുവിജ് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടപ്പാക്കുന്നതാണു പുതിയ പ്ലാന്റ്. നിലവിൽ അമൃത് –1 പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 50 ലക്ഷം ലീറ്റർ ശേഷിയുള്ള എസ്ടിപി എളംകുളത്തു പ്രവർത്തിക്കുന്നുണ്ട്. ഇതിനോടു ചേർന്നു തന്നെ നടപ്പാക്കുന്ന പുതിയ പദ്ധതിക്കു വേണ്ടി ജല അതോറിറ്റി സീവറേജ് സർക്കിൾ ടെൻഡർ നടപടികൾ തുടങ്ങി.
ഡിവിഷൻ 61ലെ (രവിപുരം) വീടുകൾ പൂർണമായും പുതിയ എസ്‌ടിപിയുമായി ബന്ധിപ്പിക്കും. ഗിരിനഗർ (55), പനമ്പിള്ളി നഗർ (56), കടവന്ത്ര (57), എറണാകുളം സൗത്ത് (62), ഗാന്ധിനഗർ (63) എന്നീ ഡിവിഷനുകളിലെ വീടുകൾ ഭാഗികമായും പുതിയ എസ്‌ടിപി യുമായി ബന്ധിപ്പിക്കും. ട്രക്കുകളിൽ എത്തിക്കുന്ന സെപ്റ്റിക് ടാങ്ക് മാലിന്യവും സംസ്കരിക്കാൻ കഴിയുന്ന അനുബന്ധ സംവിധാനങ്ങളോടു കൂടിയാണു പുതിയ എസ്‌ടിപി നിർമിക്കുക. പ്രതിദിനം 9 ട്രക്കുകളിൽ നിന്നുള്ള മാലിന്യമാണ് ഇത്തരത്തിൽ സംസ്കരിക്കുക. പ്ലാന്റിന്റെ 5 വർഷത്തെ നടത്തിപ്പും അറ്റകുറ്റപ്പണിയും കരാർ കമ്പനിയുടെ ചുമതലയിലായിരിക്കും.
കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി 309 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയും എളംകുളത്തു നടപ്പാക്കുന്നുണ്ട്. നിലവിലുള്ള എസ്‌ടിപിയോടു ചേർന്ന് 3 ഏക്കർ സ്ഥലം ഈ പദ്ധതിക്കു വേണ്ടി മാറ്റിവച്ചിട്ടുണ്ട്. 135 കിലോമീറ്റർ ശുചിമുറി മാലിന്യ പൈപ്പ് ശൃംഖലയും പ്രതിദിനം 1.75 കോടി ലീറ്റർ ശേഷിയുള്ള ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റും (എസ്‌ടിപി) ഉൾപ്പെട്ടതാണു പദ്ധതി. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയുടെ ചുമതല കെഎംആർഎല്ലിനാണ്.