തെരുവുനായ ശല്യം അതിരൂക്ഷം; 6 പേർക്ക് കടിയേറ്റു
ആലങ്ങാട് ∙ കരുമാലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷം. ഇന്നലെ 5 പേർക്കു തെരുവുനായയുടെ കടിയേറ്റു.വല്യപ്പൻപടി, യുസി കോളജ്, സെറ്റിൽമെന്റ് എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ 5 പേരെ തെരുവുനായ കടിച്ചത്.യുസി കോളജ് ഭാഗത്തു ലോട്ടറി വിൽപന നടത്തുന്ന ഉണ്ണി, യുസി കോളജ് ഭാഗത്തു ജോലി ചെയ്യുന്ന

ആലങ്ങാട് ∙ കരുമാലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം അതിരൂക്ഷം. ഇന്നലെ 5 പേർക്കു തെരുവുനായയുടെ കടിയേറ്റു. വല്യപ്പൻപടി, യുസി കോളജ്, സെറ്റിൽമെന്റ് എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ 5 പേരെ തെരുവുനായ കടിച്ചത്. യുസി കോളജ് ഭാഗത്തു ലോട്ടറി വിൽപന നടത്തുന്ന ഉണ്ണി, യുസി കോളജ് ഭാഗത്തു ജോലി ചെയ്യുന്ന കരുമാലൂർ സ്വദേശിനി ഉഷ, സെറ്റിൽമെന്റ് എൽപി സ്കൂളിലെ അധ്യാപിക, വല്യപ്പൻപടി ഗോഡൗണിനു സമീപം വച്ചു കാൽനടയാത്രക്കാരൻ, കൂടാതെ മറ്റൊരു കാൽനട യാത്രക്കാരിയായ പെൺകുട്ടി, പെയിൻ്റിങ് തൊഴിലാളി ആൻ്റണി എന്നിവരെയാണു കടിച്ചത്.
കൂടാതെ ഈ തെരുവുനായ യുസി കോളജ്, വെളിയത്തുനാട് ഭാഗത്തെ മറ്റു ചില നായ്ക്കളെയും കടിച്ചതായി നാട്ടുകാർ പറഞ്ഞു. പരുക്കേറ്റ 5 പേരും ആലുവ സർക്കാർ ആശുപത്രിയിലെത്തി വാക്സിനെടുത്തു. ആലങ്ങാട്, കരുമാലൂർ പഞ്ചായത്തുകളിൽ പലയിടത്തും റോഡിൽ കൂടി പോകുന്ന ആളുകളെ തെരുവുനായ്ക്കൾ ഓടിച്ചിട്ട് ആക്രമിക്കുന്നതു നിത്യസംഭവമാണെന്നു നാട്ടുകാർ പറഞ്ഞു. കൂടാതെ വീടിനകത്തു കയറി വരെ നായ്ക്കൾ ആക്രമിക്കുന്നതായി പരാതിയുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണു പരക്കെയുള്ള ആക്ഷേപം. പഞ്ചായത്ത് പരിധിയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പേവിഷബാധയ്ക്കുള്ള വാക്സിൻ ഇല്ലാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.