58 സ്കൂളുകളിൽ ‘സൂര്യപ്രഭ’ പദ്ധതിക്ക് തുടക്കം
പെരുമ്പാവൂർ ∙ ജില്ലാ പഞ്ചായത്ത് 1.20 കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 58 സ്കൂളുകളിൽ നടപ്പാക്കുന്ന സൗരോർജ വൈദ്യുതി ഉൽപാദന പദ്ധതിയായ സൂര്യ പ്രഭ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലാണ് ആദ്യ പദ്ധതി.

പെരുമ്പാവൂർ ∙ ജില്ലാ പഞ്ചായത്ത് 1.20 കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 58 സ്കൂളുകളിൽ നടപ്പാക്കുന്ന സൗരോർജ വൈദ്യുതി ഉൽപാദന പദ്ധതിയായ സൂര്യ പ്രഭ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലാണ് ആദ്യ പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ജനപ്രതിനിധികളായ എം.ഒ. ജോസ്, മോളി തോമസ്, കെ.പി.ചാർളി, സിനി എൽദോ, എം.വി. സാജു, ബേബി തോപ്പിലാൻ, പി.എസ്. നിത, കെ.ഒ.ഫ്രാൻസിസ്, കെ.വി. ഷർമിള, സി.എം. സിജി, പി.സി. ജോർജ്, സാബു ആന്റണി, വർഗീസ് തോപ്പിലാൻ, മീന ജേക്കബ്, സിനി മത്തായി, ജോളി ബാബു എന്നിവർ പ്രസംഗിച്ചു. സൂര്യ പ്രഭ പദ്ധതിയുടെ ഭാഗമായി 7 കിലോ വാട്ടിന്റെ സൗരോർജ പാനലാണ് സ്കൂളിൽ സ്ഥാപിച്ചത്. ഊർജ മേഖലയിലെ സർക്കാർ ഏജൻസിയായ അനർട്ടിനാണു പദ്ധതിയുടെ മേൽനോട്ട ചുമതല.