ചേരാനല്ലൂർ, വരാപ്പുഴ, കോട്ടുവള്ളി പ്രദേശത്ത് കള്ളന്മാർ വിലസുന്നു; പൊലീസ് നിരീക്ഷണം ശക്തമാക്കി
വരാപ്പുഴ ∙ ചേരാനല്ലൂർ, വരാപ്പുഴ, കോട്ടുവള്ളി മേഖലയിൽ രാത്രിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നു.കുറുവ സംഘത്തിലെ മോഷ്ടാക്കളുടെ മറവിൽ ‘ലോക്കൽ’ മോഷ്ടാക്കൾ പുറത്തിറങ്ങിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൗ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം

വരാപ്പുഴ ∙ ചേരാനല്ലൂർ, വരാപ്പുഴ, കോട്ടുവള്ളി മേഖലയിൽ രാത്രിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നു.കുറുവ സംഘത്തിലെ മോഷ്ടാക്കളുടെ മറവിൽ ‘ലോക്കൽ’ മോഷ്ടാക്കൾ പുറത്തിറങ്ങിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൗ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം അർധരാത്രി ചേരാനല്ലൂരിൽ ദേശീയപാതയോടു ചേർന്നുള്ള വീട്ടിലാണു രണ്ടു പേർ എത്തിയത്. ഇവിടെയുള്ള സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടതോടെ ഇവർ സമീപത്തുള്ള വീടിന്റെ മതിൽ ചാടിക്കടന്നു ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്നു വീട്ടുകാരും പൊലീസും രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.
ജീൻസും ഷർട്ടും ധരിച്ച യുവാക്കളാണു മതിൽ ചാടി കടന്നതെന്നു വീട്ടിലെ നിരീക്ഷണ ക്യാമറയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ മുഖം മറച്ചിരുന്നു. ആറടിയോളം ഉയരമുള്ള ഗേറ്റ് ചാടിയാണു ഇവർ കടന്നുകളഞ്ഞത്. ദേശീയപാത നിർമാണം ആരംഭിച്ചതോടെ ഇവിടെ മോഷ്ടാക്കളുടെ സംഘം സജീവമാണെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിർമാണ സാമഗ്രികൾ മോഷ്ടിച്ച സംഭവങ്ങളിൽ അതിഥിത്തൊഴിലാളികളായ പത്തോളം പേരെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കൂട്ടത്തിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. വരാപ്പുഴ. കൂനമ്മാവ്, കോട്ടുവള്ളി മേഖലയിലും ഇത്തരം മോഷ്ടാക്കളുടെ ശല്യം വർധിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.
നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നു ബാറ്ററി, ഡീസൽ തുടങ്ങിയവയാണു മോഷ്ടിക്കപ്പെടുന്നത്. കുറുവ സംഘത്തിന്റെ ഭീതിയിൽ കഴിയുന്ന നാട്ടുകാർക്കു ഇത്തരം മോഷ്ടാക്കളും ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. പൊലീസിന്റെ രാത്രി നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്നു റസിഡന്റ്സ് അസോസിയേഷനുകളും വിവിധ സംഘടന ഭാരവാഹികളും ആവശ്യപ്പെട്ടു.