ADVERTISEMENT

അങ്കമാലി ∙ കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിലായിരുന്ന കറുകുറ്റി കൊവേന്ത പടയാട്ടി സിജോയെ (36) പൊലീസ് പിടികൂടി. ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ട സിജോയെ കറുകുറ്റിയിലെ ബാറിൽ വച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. 

കൊലപാതകശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണത്തിന് തടസ്സം ചെയ്യൽ തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അങ്കമാലിയിലെ ഒരു ലോഡ്ജിൽ അതിക്രമിച്ചു കയറി ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലും കറുകുറ്റിയിലെ ബാറിൽ ജോഫി എന്നയാളെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലും സിജോ ഉൾപ്പെട്ടിട്ടുണ്ട്.

ഇൻസ്പെക്ടർ ആർ.വി.അരുൺകുമാർ, ഉദ്യോഗസ്ഥരായ പ്രദീപകുമാർ, കെ.പി വിജു, എം.എസ് ബിജീഷ്, ബൈജുക്കുട്ടൻ, പി.ഒ റെജി, ഫ്രാൻസിസ്, സജീഷ് കുമാർ, അജിത തിലകൻ, സി.പി.ഷിഹാബ്, സിമിൽ റാം, എം.എ.വിനോദ് , ജിബിൻ കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

English Summary:

KAAPA accused Sijo (36) was arrested in Angamaly after he attacked police officers while attempting to escape. The incident occurred at a bar in Karukutty, leaving two officers injured.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com