തൃക്കാക്കരയിൽ ദേശീയ ഗെയിംസ് ടർഫ് വരുന്നു; മൂന്നുകോടിയുടെ പദ്ധതി, ഭരണാനുമതി ഉടൻ ലഭ്യമാക്കും
കാക്കനാട് ∙ തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദേശീയ നിലവാരത്തിലുള്ള ഗെയിംസ് ടർഫും അനുബന്ധ സൗകര്യങ്ങളും നിർമിക്കാൻ നടപടി തുടങ്ങി. കായിക വകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിലെ വിദഗ്ധർ ഗ്രൗണ്ട് പരിശോധിച്ചു. എസ്റ്റിമേറ്റ് ഈ മാസം ഭരണാനുമതിക്ക് സമർപ്പിക്കാൻ ഉമ തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം

കാക്കനാട് ∙ തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദേശീയ നിലവാരത്തിലുള്ള ഗെയിംസ് ടർഫും അനുബന്ധ സൗകര്യങ്ങളും നിർമിക്കാൻ നടപടി തുടങ്ങി. കായിക വകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിലെ വിദഗ്ധർ ഗ്രൗണ്ട് പരിശോധിച്ചു. എസ്റ്റിമേറ്റ് ഈ മാസം ഭരണാനുമതിക്ക് സമർപ്പിക്കാൻ ഉമ തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 3 കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. നയൻസ് ഫുട്ബോളിന് അനുയോജ്യമായ ടർഫ്, വോളിബോൾ, ബാഡ്മിന്റൻ ഗ്രൗണ്ട്, ഓപ്പൺ ജിം തുടങ്ങിയവയാണ് നിർമിക്കുക. രാത്രി കളികൾക്കായി നിലവിലെ ഫ്ലഡ്‍ലിറ്റ് നവീകരിക്കും. കായിക വകുപ്പിൽ നിന്ന് അടിയന്തരമായി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
നഗരസഭാധ്യക്ഷ രാധാമണി പിള്ള, സ്ഥിര സമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, ഉണ്ണി കാക്കനാട്, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എസ്.മനോജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അഭിജിത്, അസിസ്റ്റന്റ് എൻജിനീയർ ആതിര ബാബു, നഗരസഭ സെക്രട്ടറി ടി.കെ.സന്തോഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നേരത്തേ ദേശീയ നിലവാരത്തിൽ സ്പോർട്സ് സമുച്ചയം നിർമിക്കാനുള്ള പദ്ധതി ആലോചിച്ചിരുന്നു. ഇലവൻസ് ഫുട്ബോളിന് ഇവിടം അനുയോജ്യമല്ലെന്ന കായിക വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പദ്ധതി പരിഷ്ക്കരിച്ച് നയൻസ് ഫുട്ബോൾ ടർഫും ഇതര ഗെയിംസ് സൗകര്യങ്ങളും ഒരുക്കാൻ തീരുമാനിച്ചത്. സമീപത്തെ റവന്യു പുറമ്പോക്ക് കൂടി പ്രയോജനപ്പെടുത്തി സ്റ്റേഡിയം വികസിപ്പിച്ച് സ്പോർട്സ് സമുച്ചയം സ്ഥാപിക്കാനായിരുന്നു നേരത്തെയുള്ള പദ്ധതി. കൂടുതൽ സ്ഥലം ലഭ്യമാകില്ലെന്നു വന്നതോടെയാണ് പദ്ധതി പരിഷ്‌കരിച്ചത്.