കൊച്ചി ∙ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ സമീപമുള്ള ടാക്സി സ്റ്റാൻഡിൽ നിന്ന് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വില്പനയ്ക്ക് എത്തിച്ച 36 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ നാലുപേർ പിടിയിൽ. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം. മജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙  എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ സമീപമുള്ള ടാക്സി സ്റ്റാൻഡിൽ നിന്ന് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വില്പനയ്ക്ക് എത്തിച്ച 36 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ നാലുപേർ പിടിയിൽ. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം. മജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ബംഗാൾ സ്വദേശികളായ സമിൻ ഷെയ്ക്ക്, മിഥുൻ, സജീബ് മണ്ഡൽ, ഹബീബുൽ റഹ്മാൻ എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 

ഒറീസയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗ്ഗം ട്രോളി ബാഗുകളിലായി കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ കച്ചവടം നടത്തി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണിവർ. മൂന്നു ട്രോളി ബാഗുകളിൽ ഓരോ കിലോ വീതമുള്ള 12 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. കഞ്ചാവിന്റെ രൂക്ഷ ഗന്ധം പുറത്തറിയാതിരിക്കാൻ സെല്ലോ ടേപ്പുകൾ ഉപയോഗിച്ച് ചുറ്റിക്കെട്ടിയാണ് ബാഗുകളിൽ അടക്കി വച്ചിരുന്നത്. പൊതുവിപണിയിൽ 35 ലക്ഷം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.

ADVERTISEMENT

ഇതര സംസ്ഥാന തൊഴിലാളികളെ കൂടാതെ ചില മലയാളികളും ഇവരുടെ ബിസിനസിൽ പങ്കാളികളായുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണങ്ങൾ  നടത്തിവരുന്നതായും സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജ് അറിയിച്ചു. റെയ്ഡ് നടത്തിയ സംഘത്തിൽ പ്രവന്റീവ് ഓഫീസർമാരായ ബസന്തകുമാർ, പ്രതീഷ്, ശ്രീകുമാർ, സുനിൽ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.

ഒരാഴ്ച മുമ്പ് സമാനരീതിയിൽ ഏഴ് കിലോ കഞ്ചാവ് അങ്കമാലി അത്താണിയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന അസം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. മയക്കു മരുന്ന് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ 9400069550 എന്ന നമ്പറിൽ വിളിച്ചറിയിക്കാമെന്നും വിവരം നൽകുന്നവരുടെ പേരു വിവരം രഹസ്യം ആയി സൂക്ഷിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.