ദേശീയപാത: കറുകുറ്റി –അങ്കമാലി മേഖല വികസനത്തിനായി കാത്തിരിപ്പ്
അങ്കമാലി ∙ മണ്ണുത്തി മുതൽ ദേശീയപാതയുടെ പലയിടങ്ങളിലും വികസനം നടക്കുന്നുണ്ടെങ്കിലും കറുകുറ്റി മുതൽ അങ്കമാലി ഭാഗത്തെ അവഗണിക്കുന്നു. തൃശൂർ ജില്ലയിൽ ഒട്ടേറെ ഇടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. അവിടെ കാനകൾ ഉൾപ്പെടെയുള്ളവയുടെ പുനർനിർമാണ പ്രവർത്തനങ്ങളാണു നടക്കുന്നത്. അശാസ്ത്രീയ നിർമാണങ്ങൾ

അങ്കമാലി ∙ മണ്ണുത്തി മുതൽ ദേശീയപാതയുടെ പലയിടങ്ങളിലും വികസനം നടക്കുന്നുണ്ടെങ്കിലും കറുകുറ്റി മുതൽ അങ്കമാലി ഭാഗത്തെ അവഗണിക്കുന്നു. തൃശൂർ ജില്ലയിൽ ഒട്ടേറെ ഇടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. അവിടെ കാനകൾ ഉൾപ്പെടെയുള്ളവയുടെ പുനർനിർമാണ പ്രവർത്തനങ്ങളാണു നടക്കുന്നത്.
അശാസ്ത്രീയ നിർമാണങ്ങൾ ഉൾപ്പെടെയുള്ളവയാൽ അപകടങ്ങളേറിയ അങ്കമാലി ഭാഗത്ത് യാതൊരുവിധ വികസന പ്രവർത്തനങ്ങളുമില്ല. അങ്കമാലി മേഖലയിൽ എല്ലാദിവസവും അപകടങ്ങൾ നടക്കുന്ന കരയാംപറമ്പ് ജംക്‌ഷനും സമീപപ്രദേശങ്ങളും വികസിപ്പിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
ജംക്‌ഷൻ വികസനത്തിനായി സ്ഥലം ഏറ്റെടുത്തിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. കറുകുറ്റി മുതൽ കരയാംപറമ്പ് വരെ റോഡിന്റെ ഒരു വശത്ത് തെരുവുവിളക്കുകൾ ഇല്ല. വിളക്കുകാലുകൾ സ്ഥാപിക്കാനായി കോൺക്രീറ്റ് തറ നിർമിച്ചു. വിളക്കുകാൽ മീഡിയനിൽ കിടന്നു പുല്ലുമൂടി.കറുകുറ്റി മുതൽ അങ്കമാലി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും കാന ഉപയോഗശൂന്യമായിരിക്കുകയാണ്. ഈ കാനകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ പോലും നടപടികളില്ല.
കറുകുറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. എളവൂർ കവലയിൽ സർവീസ് റോഡിൽ വെള്ളം പൊങ്ങുന്നതിനാൽ മണിയംകുഴി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ഗതാഗതം മുടങ്ങാറുണ്ട്.മണ്ണുത്തി-അങ്കമാലി ദേശീയപാതയിൽ കറുകുറ്റി മുതൽ കോതകുളങ്ങര വരെ നടന്ന അപകടങ്ങളിൽ ഒട്ടേറെ പേർക്കു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ഈ ഭാഗത്തെ അശാസ്ത്രീയ റോഡ് നിർമാണവും തെരുവുവിളക്കുകൾ ഇല്ലാത്തതും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതുമാണു കാരണം. തിരക്കേറിയ കരയാംപറമ്പ് സിഗ്നൽ ജംക്‌ഷനിൽ പുതുതായി സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകൾ തൃശൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അടുത്തു വരുമ്പോൾ മാത്രമാണു കാണാൻ കഴിയുക.
ദേശീയപാത അതോറിറ്റി കരയാംപറമ്പ് ജംക്‌ഷനിൽ റോഡ് നിർമാണത്തിനു പുറമേ ജംക്‌ഷൻ വികസനത്തിന് ഇരുവശവും 100 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇത്രമാത്രം അപകടങ്ങൾ നടക്കുന്ന ഈ ജംക്‌ഷനിൽ ഇരുവശത്തും സ്റ്റോറേജ് ലെയിൻ സ്ഥാപിച്ചിട്ടില്ല.
ഹൈവേയിൽ ചിലയിടങ്ങളിൽ മീഡിയന് 4 മീറ്റർ വരെ വീതി ഉണ്ടെങ്കിലും കരയാംപറമ്പ് സിഗ്നൽ ജംക്‌ഷനിൽ ഒരു മീറ്റർ മാത്രമാണു മീഡിയന്റെ വീതി. കരയാംപറമ്പ് പാലത്തിന്റെ അനുബന്ധ റോഡിന്റെ കരിങ്കൽ കെട്ട് 15 മീറ്ററോളം നീളത്തിൽ ഇടിഞ്ഞു പോയത് മണൽചാക്കിട്ട് നികത്തി മണ്ണിട്ടു മൂടിയതല്ലാതെ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയിട്ടില്ല.
ഈ ഭാഗം വീണ്ടും ഇടിഞ്ഞു അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പാലത്തിലെ വെള്ളക്കെട്ട് വൻ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. കറുകുറ്റി മുതൽ കോതകുളങ്ങര വരെയുള്ള ഭാഗത്ത് യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെയും വികസനപ്രവർത്തനങ്ങൾ നടത്താതെയും ദേശീയപാത അതോറിറ്റി കാണിക്കുന്ന അവഗണന വൻ ദുരന്തങ്ങൾക്കു വഴിവയ്ക്കുമെന്നാണു നാട്ടുകാരുടെ ആശങ്ക.