ജീപ്പ് തലകീഴായി മറിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു
മൂവാറ്റുപുഴ∙ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് റോഡിൽ നിന്നു പത്തടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ അതിഥിത്തൊഴിലാളി മരിച്ചു. ജീപ്പിൽ ഉണ്ടായിരുന്ന 2 പേർക്കു പരുക്കേറ്റു.ഒഡീഷ സ്വദേശി ഗോപി സുർജി നായിക് (50) ആണ് മരിച്ചത്. ജീപ്പ് ഡ്രൈവ് ചെയ്ത വാഴക്കുളം സ്വദേശി ഡൊമിനിക് (57), തൊഴിലാളിയായ

മൂവാറ്റുപുഴ∙ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് റോഡിൽ നിന്നു പത്തടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ അതിഥിത്തൊഴിലാളി മരിച്ചു. ജീപ്പിൽ ഉണ്ടായിരുന്ന 2 പേർക്കു പരുക്കേറ്റു. ഒഡീഷ സ്വദേശി ഗോപി സുർജി നായിക് (50) ആണ് മരിച്ചത്. ജീപ്പ് ഡ്രൈവ് ചെയ്ത വാഴക്കുളം സ്വദേശി ഡൊമിനിക് (57), തൊഴിലാളിയായ ഒഡീഷ സ്വദേശി ലായി മാജി (40) എന്നിവർക്കാണു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഡൊമിനിക്കിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു പരുക്കേറ്റ ലായി മാജി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ മൂവാറ്റുപുഴ– ആരക്കുഴ റോഡിൽ പണ്ടപ്പിള്ളി തോട്ടക്കരയിലാണ് അപകടം. പൈനാപ്പിൾ തോട്ടത്തിലെ തൊഴിലാളികളുമായി പോകുകയായിരുന്നു ജീപ്പ്. അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന ഗോപി സുർജി നായിക്കിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മൂവാറ്റുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണു ജീപ്പ് ഉയർത്തി പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.