കൊച്ചി∙ മലയാള മാധ്യമങ്ങളുടെ സമ്പൂർണ ചരിത്രം പ്രമേയമായ ‘ഇതി വാർത്താഹ’ പ്രകാശനം ചെയ്തു. തേവര സെക്രഡ് ഹാർട്ട്‌ കോളേജിലെ മാധ്യമ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പുസ്തകം തയാറാക്കിയത്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ചുവടുവെപ്പ്. മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് ആണ് പുസ്തകത്തിന്റെ പ്രകാശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മലയാള മാധ്യമങ്ങളുടെ സമ്പൂർണ ചരിത്രം പ്രമേയമായ ‘ഇതി വാർത്താഹ’ പ്രകാശനം ചെയ്തു. തേവര സെക്രഡ് ഹാർട്ട്‌ കോളേജിലെ മാധ്യമ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ്  പുസ്തകം തയാറാക്കിയത്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ചുവടുവെപ്പ്.  മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് ആണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചതും അവതാരിക എഴുതിയതും. 

19 വിദ്യാർഥികൾ എഴുതിയ 15 അധ്യായങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അധ്യാപകൻ ബെൽബിൻ പി. ബേബി എഡിറ്റിങ് നിർവഹിച്ച പുസ്തകം പ്രസിദ്ധീകരിച്ചത് സേക്രഡ് ഹാർട്ട്‌ കോളേജിന്റെ പ്രസാധന വിഭാഗമാണ്. വിദ്യാർഥികൾ തയാറാക്കിയതാണെങ്കിലും എഴുത്തിലും ആധികാരികതയിലും ഭാഷയിലും പക്വത പുസ്തകം കൈവരിച്ചിട്ടുണ്ടെന്ന് തോമസ് ജേക്കബ് പറഞ്ഞു. മാധ്യമ വിദ്യാർത്ഥികൾക്ക് പഠനവിധേയമാക്കേണ്ട ഒന്നാണ് പുസ്തകമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ അഭിപ്രായപ്പെട്ടു.

ADVERTISEMENT

ആശയരൂപീകരണം മുതൽ പ്രസിദ്ധീകരണം വരെ ഏകദേശം രണ്ടര വർഷത്തെ പ്രയത്നം പുസ്തകത്തിന് പിന്നിലുണ്ടെന്ന് അധ്യാപകൻ ബെൽബിൻ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളുടെ പിറവി മുതൽ നിലവിലെ സാങ്കേതിക വളർച്ചയും വെല്ലുവിളികളും വരെ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.

സേക്രഡ് ഹാർട്ട് കോളേജ് മാനേജർ റവ. ഫാ. വർഗീസ് കാച്ചപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സി.എസ്.ബിജു , റവ. ഫാദർ ജോസഫ് കുശുമാലയം, ബാബു ജോസഫ്‌, ലൈബ്രേറിയൻ വി.വി.ബിജു എന്നിവർ പ്രസംഗിച്ചു.

English Summary:

Ithi Vaarthaaha, a groundbreaking Malayalam media history book, chronicles the complete evolution of Kerala's media landscape. Written and compiled by Sacred Heart College students and faculty, the book has already garnered critical acclaim from senior media professionals.