കൊച്ചി നഗരത്തിലേക്ക് 3,000 ഇലക്ട്രിക്, ഗ്യാസ് ഓട്ടോകൾ വരുന്നു
കാക്കനാട്∙ കൊച്ചി നഗരത്തിൽ 3,000 ഓട്ടോറിക്ഷകൾക്കു കൂടി പെർമിറ്റ് നൽകാൻ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തീരുമാനിച്ചു. ഇലക്ട്രിക്, എൽപിജി, സിഎൻജി, എൽഎൻജി വിഭാഗം ഓട്ടോറിക്ഷകൾക്കാണ് പെർമിറ്റ് നൽകുന്നത്. ഇലക്ട്രിക് വിഭാഗത്തിൽ 2,000 പെർമിറ്റും സിഎൻജി, എൽപിജി, എൽഎൻജി വിഭാഗങ്ങൾക്കായി 1,000

കാക്കനാട്∙ കൊച്ചി നഗരത്തിൽ 3,000 ഓട്ടോറിക്ഷകൾക്കു കൂടി പെർമിറ്റ് നൽകാൻ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തീരുമാനിച്ചു. ഇലക്ട്രിക്, എൽപിജി, സിഎൻജി, എൽഎൻജി വിഭാഗം ഓട്ടോറിക്ഷകൾക്കാണ് പെർമിറ്റ് നൽകുന്നത്. ഇലക്ട്രിക് വിഭാഗത്തിൽ 2,000 പെർമിറ്റും സിഎൻജി, എൽപിജി, എൽഎൻജി വിഭാഗങ്ങൾക്കായി 1,000 പെർമിറ്റുമാണ് നൽകുന്നതെന്ന് ആർടിഒ ടി.എം.ജേഴ്സൺ പറഞ്ഞു.
ജില്ലയിലെ താമസക്കാരായ ഓട്ടോ ഉടമകൾക്ക് അപേക്ഷിക്കാം. കൊച്ചിയിലും പരിസരത്തും സർവീസ് നടത്താൻ ഓട്ടോറിക്ഷകൾക്ക് നേരത്തേ നൽകിയിട്ടുള്ള പെർമിറ്റുകളുടെ ഒഴിവുകളിലേക്ക് പെട്രോൾ, ഡീസൽ ഓട്ടോകൾക്കും അപേക്ഷിക്കാം. ജനുവരി 13 മുതൽ 18 വരെ അപേക്ഷ സ്വീകരിക്കും. കാക്കനാട് ആർടി ഓഫിസിലെ പ്രത്യേക കൗണ്ടറിൽ രാവിലെ 8 മുതൽ 12 വരെ അപേക്ഷ നൽകാം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനും ഓട്ടോ സർവീസ് സൊസൈറ്റികൾക്കും പെർമിറ്റുകളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.