കളമശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 50 ഓളം പേർക്ക് രോഗബാധ, ഒട്ടേറെ പേർ ആശുപത്രിയിൽ
കളമശേരി ∙ നഗരസഭയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. നിലവിൽ 50ഓളം പേർക്ക് രോഗബാധയുണ്ട്. ഇവരിൽ പലരും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇവരിൽ 2 പേർക്ക് രോഗം മൂർഛിച്ച അവസ്ഥയിലാണ്. പൈപ്‌ലൈൻ റോഡ്, പള്ളിലാംകര, എച്ച്എംടി കോളനി, പെരിങ്ങഴ, കറൂപ്ര പ്രദേശങ്ങളിലാണ് രോഗം കൂടുതലായി വ്യാപിച്ചിട്ടുള്ളത്.

കളമശേരി ∙ നഗരസഭയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. നിലവിൽ 50ഓളം പേർക്ക് രോഗബാധയുണ്ട്. ഇവരിൽ പലരും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇവരിൽ 2 പേർക്ക് രോഗം മൂർഛിച്ച അവസ്ഥയിലാണ്. പൈപ്‌ലൈൻ റോഡ്, പള്ളിലാംകര, എച്ച്എംടി കോളനി, പെരിങ്ങഴ, കറൂപ്ര പ്രദേശങ്ങളിലാണ് രോഗം കൂടുതലായി വ്യാപിച്ചിട്ടുള്ളത്. സീപോർട്ട്–എയർപോർട്ട് റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിച്ച പലർക്കും മഞ്ഞപ്പിത്തം പിടിപെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. ആരോഗ്യ വിഭാഗം ഈ പ്രദേശങ്ങളിൽ പരിശോധന നടത്തുകയും ഹോട്ടലുകൾക്കു നോട്ടിസ് നൽകുകയും ചെയ്തു.
ഹോട്ടലുകൾക്കു പുറമേ ബേക്കറികളിലും ശീതളപാനീയ കടകളിലും പരിശോധന നടത്തിയതായി ആരോഗ്യവിഭാഗം അവകാശപ്പെട്ടു. ചില കടകൾക്കു ലൈസൻസില്ലെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തി. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ തൊഴിലാളികളും ഹെൽത്ത്കാർഡ് എടുക്കുവാൻ നിർദേശം നൽകി. ശുദ്ധജലത്തിന്റെ സുരക്ഷിതത്വവും മാലിന്യ നിർമാർജനവും ശരിയായ വിധത്തിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം നൽകി. ഉപയോഗത്തിലുള്ള കിണറുകളിലെയും ജലമൂറ്റൽ േകന്ദ്രങ്ങളിലെയും ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി