പിഡബ്ല്യുഡിയുടെ ‘വാരിക്കുഴിയിൽ’ ബൈക്ക് വീണു; യാത്രക്കാരൻ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ട്
ആലുവ∙ എടയാറിൽ റോഡ് മധ്യത്തിൽ കലുങ്ക് നിർമിക്കാൻ പിഡബ്ല്യുഡി എടുത്ത 2 മീറ്ററിലേറെ ആഴവും നിറയെ കമ്പികളുമുള്ള കുഴിയിൽ വീണ ബൈക്ക് യാത്രികൻ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. ബൈക്ക് പൂർണമായി തകർന്നു. പാനായിക്കുളം പാപ്പരപ്പറമ്പിൽ പി.എസ്. ദേവ (20) ആണ് ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ രാത്രി 7നു കുഴിയിൽ വീണത്.

ആലുവ∙ എടയാറിൽ റോഡ് മധ്യത്തിൽ കലുങ്ക് നിർമിക്കാൻ പിഡബ്ല്യുഡി എടുത്ത 2 മീറ്ററിലേറെ ആഴവും നിറയെ കമ്പികളുമുള്ള കുഴിയിൽ വീണ ബൈക്ക് യാത്രികൻ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. ബൈക്ക് പൂർണമായി തകർന്നു. പാനായിക്കുളം പാപ്പരപ്പറമ്പിൽ പി.എസ്. ദേവ (20) ആണ് ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ രാത്രി 7നു കുഴിയിൽ വീണത്. പകുതിയോളം വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന റോഡിൽ മുന്നറിയിപ്പുകളോ വെളിച്ചമോ ഇല്ലാത്തതാണ് അപകടത്തിനു കാരണം.
ദേവയുടെ പരുക്കു ഗുരുതരമല്ല. കുഴിയിൽ നിന്നു മുകളിൽ കയറിയ ദേവ തന്നെയാണ് അപകട സ്ഥലത്തു നിന്നു 2 കിലോമീറ്റർ അകലെയുള്ള വീട്ടിൽ വിവരം അറിയിച്ചത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണു ബൈക്ക് കയറ്റിയത്. മക്കപ്പുഴ ജംക്‌ഷനിൽ ബിനാനി സിങ്ക് കമ്പനിക്കു സമീപം വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു പഴയ കാന ആഴവും വീതിയും കൂട്ടി എടയാറ്റുചാലിലേക്കു നീട്ടുന്നതിനാണു റോഡിനു കുറുകെ കലുങ്കു പണിയുന്നത്. ഇതിനു വേണ്ടി നാലഞ്ചു ദിവസമായി റോഡ് പകുതി ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. റെഡ് റിബൺ വലിച്ചു കെട്ടിയിട്ടുണ്ടെങ്കിലും രാത്രി വാഹനമോടിക്കുന്നവർക്കു കാണാനാവില്ല. ഇവിടെ വഴിവിളക്കുകളും ഇല്ല.