കൊച്ചിക്കു പുഷ്പകാലം; കൊച്ചിൻ ഫ്ലവർ ഷോയ്ക്കു 22ന് തുടക്കം
കൊച്ചി ∙ കൊച്ചിയെ പൂക്കളുടെ വർണപ്പൊലിമയിലാക്കുന്ന കൊച്ചിൻ ഫ്ലവർ ഷോയ്ക്കു 22ന് തുടക്കം. ജില്ലാ അഗ്രി ഹോർട്ടികൾചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ) ചേർന്നാണു 41-ാമതു കൊച്ചിൻ ഫ്ലവർ ഷോ മറൈൻ ഡ്രൈവിൽ നടത്തുന്നത്. 54,000 ചതുരശ്രയടിയിലാണു പവിലിയൻ. ഇതു കഴിഞ്ഞ വർഷത്തെ പുഷ്പോത്സവ പവിലിയിനേക്കാൾ ഇരട്ടിയാണ്. 5000ത്തിൽ അധികം ഓർക്കിഡുകൾ, അഡീനിയം, ആന്തൂറിയം, വിവിധതരം റോസ്, ബോൺസായ് ചെടികൾ, പലതരം സക്കുലന്റ് ചെടികൾ, പുഷ്പാലങ്കാരം, വെജിറ്റബിൾ കാർവിങ് എല്ലാം ഉൾപ്പെടുന്നതാണു പുഷ്പമേള.

മിത ശീതോഷ്ണ കാലാവസ്ഥയിലെ പൂച്ചെടികളായ കല്ലാ ലില്ലി, അമാരില്ലസ്, ഫ്യൂഷിയ, യുസ്റ്റോമ, അസേലിയ തുടങ്ങിയവ കാണികൾക്കു കൗതുകം ഉണർത്തുന്നതാകുമെന്നു സംഘാടകർ പറഞ്ഞു. ഉദ്യാനങ്ങളിലേക്ക് ആവശ്യമായ ചെടികളും വളവും മറ്റു വസ്തുക്കളും വാങ്ങാൻ പ്രമുഖ നഴ്സറികളുടെയും കമ്പനികളുടെയും സ്റ്റാളുകളും ഷോയുടെ ഭാഗമായി ഉണ്ടാകും. മുതിർന്നവർക്കു 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണു പ്രവേശന ഫീസ്. ഗ്രൂപ്പായി വരുന്ന കുട്ടികൾക്ക് ആകർഷക ഇളവുകളുണ്ട്. ജനുവരി ഒന്നു വരെയാണു ഫ്ലവർ ഷോ. വിവരങ്ങൾക്ക് 9447002211, 9447000804.