ഐആർസി നിബന്ധന പാലിച്ചില്ല; നാലുവരിപ്പാതയുടെ ഭരണാനുമതി ത്രിശങ്കുവിൽ
മൂവാറ്റുപുഴ∙ ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐആർസി) നിബന്ധനകൾ പാലിക്കാത്തതിനാൽ തങ്കളം– കാക്കനാട് റോഡിന്റെ അലൈൻമെന്റ് തള്ളിയതോടെ മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാതയുടെ ഭരണാനുമതിയും ത്രിശങ്കുവിൽ. കാക്കനാട് റോഡിന്റെ അലൈൻമെന്റും, മൂവാറ്റുപുഴ കാക്കനാട് റോഡിന്റെ അലൈൻമെന്റും കഴിഞ്ഞ മാസം കിഫ്ബി ബോർഡിൽ പരിശോധനയ്ക്കു

മൂവാറ്റുപുഴ∙ ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐആർസി) നിബന്ധനകൾ പാലിക്കാത്തതിനാൽ തങ്കളം– കാക്കനാട് റോഡിന്റെ അലൈൻമെന്റ് തള്ളിയതോടെ മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാതയുടെ ഭരണാനുമതിയും ത്രിശങ്കുവിൽ. കാക്കനാട് റോഡിന്റെ അലൈൻമെന്റും, മൂവാറ്റുപുഴ കാക്കനാട് റോഡിന്റെ അലൈൻമെന്റും കഴിഞ്ഞ മാസം കിഫ്ബി ബോർഡിൽ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണു തങ്കളം - കാക്കനാട് റോഡിന്റെ അലൈൻമെന്റ് ഐആർസി നിബന്ധന പ്രകാരമല്ല തയാറാക്കിയിട്ടുള്ളതെന്നു ബോധ്യപ്പെട്ടത്. ഇതേ തുടർന്ന് 2 റോഡുകൾക്കും ഭരണാനുമതി നൽകാതെ മാറ്റിവച്ചിരിക്കുകയാണ്.
എന്നാൽ ഐആർസി നിബന്ധനകൾ പ്രകാരം തയാറാക്കി സമർപ്പിച്ചിട്ടുള്ള മൂവാറ്റുപുഴ - കാക്കനാട് റോഡിന്റെ കിഴക്കമ്പലം വരെയുള്ള ഭാഗത്തിന് അനുമതി നൽകണം എന്നാവശ്യപ്പെട്ട് മുൻ എംഎൽഎമാരായ ബാബു പോൾ, ഗോപി കോട്ടമുറിക്കൽ, മുൻ നഗരസഭ ചെയർമാൻ പി.എം. ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനു നിവേദനം നൽകി. നിലവിൽ തടസ്സങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മൂവാറ്റുപുഴ - കാക്കനാട് റോഡ് കിഴക്കമ്പലം വരെ നിർമാണം ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടി ഒന്നാം ഘട്ടമായി നൽകണമെന്നും തുടർന്ന് കിഴക്കമ്പലം മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന്റെ അലൈൻമെന്റ് ഐആർസി നിബന്ധന പ്രകാരം രണ്ടാം ഘട്ടമായി തയാറാക്കി ഡിപിആർ സമർപ്പിക്കുന്നതിനു നിർദേശിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു നിവേദനം നൽകിയിരിക്കുന്നത്.
കിഴക്കൻ മേഖലയെ ജില്ലാ ആസ്ഥാനമായ കാക്കനാടും എറണാകുളം നഗരവുമായി തമ്മിൽ ബന്ധിപ്പിക്കുന്ന ദൈർഘ്യം കുറഞ്ഞ റോഡാണ് മൂവാറ്റുപുഴ - കാക്കനാട് - എറണാകുളം റോഡ്. നിലവിലുള്ള ഈ റോഡ് 4 വരി റോഡായി വികസിപ്പിക്കുന്നതിന് 2000-2010 ലെ സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ച് സർവേ നടത്തുന്നതിന് അനുമതി ലഭിച്ചിരുന്നു. സർവേ നടപടി പൂർത്തീകരിച്ച് അലൈൻമെന്റ് നിശ്ചയിച്ച് തയാറാക്കിയ ഡിപിആറിനു സർക്കാർ അംഗീകാരം നൽകി നിലവിൽ കിഫ്ബി ബോർഡ് മുൻപാകെ സമർപ്പിച്ചിട്ടുള്ളതാണ്. അലൈൻമെന്റ് പ്രകാരം ഈ റോഡ് കിഴക്കമ്പലത്ത് തങ്കളം - കാക്കനാട് റോഡുമായി സന്ധിക്കുന്നു.