ക്രിസ്മസ് സന്ദേശമോതി കൊച്ചി നഗരത്തിൽ പാപ്പാസംഗമം
കൊച്ചി∙ കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പപ്പാഞ്ഞിറാലിയും സംഗമവും സംഘടിപ്പിച്ചു. എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ലഹരിക്കെതിരെയുള്ള സ്നേഹജ്വാല തെളിയിച്ചുകൊണ്ട് പപ്പാഞ്ഞിറാലി ഫ്ലാഗ് ഓഫ് ചെയ്തു. വഞ്ചി സ്ക്വയർ ഓപ്പൺ സ്റ്റേജിൽ നടന്ന

കൊച്ചി∙ കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പപ്പാഞ്ഞിറാലിയും സംഗമവും സംഘടിപ്പിച്ചു. എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ലഹരിക്കെതിരെയുള്ള സ്നേഹജ്വാല തെളിയിച്ചുകൊണ്ട് പപ്പാഞ്ഞിറാലി ഫ്ലാഗ് ഓഫ് ചെയ്തു. വഞ്ചി സ്ക്വയർ ഓപ്പൺ സ്റ്റേജിൽ നടന്ന സ്നേഹസംഗമം കൊച്ചി മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ ക്രിസ്മസ് സന്ദേശം നൽകി. കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത കെഎൽസിഎ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, അൽമായ കമ്മീഷൻ അസോ. ഡയറക്ടർ ഫാ. ലിജോ ഓടത്തക്കൽ, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിൻ കരിപ്പാട്ട്, വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, കൺവീനർ സിബി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.