മിന്നൽ പരിശോധന; ലഹരിമരുന്നുമായി മൂന്നുപേർ അറസ്റ്റിൽ
കൊച്ചി∙ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്നിനെതിരെ എക്സൈസ്-പൊലീസ്-നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സംഘം നടത്തിയ സംയുക്ത മിന്നൽ പരിശോധനയിൽ മൂന്നുപേർ അറസ്റ്റിൽ. 560 ഗ്രാം ചരസ്, 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 52 ഗ്രാം ഉണങ്ങിയ കഞ്ചാവ് എന്നിവയുമായി പറവൂർ മൂത്തകുന്നം സ്വദേശി ഫാബിൻ ഫ്രാൻസിസ് (27), 4

കൊച്ചി∙ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്നിനെതിരെ എക്സൈസ്-പൊലീസ്-നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സംഘം നടത്തിയ സംയുക്ത മിന്നൽ പരിശോധനയിൽ മൂന്നുപേർ അറസ്റ്റിൽ. 560 ഗ്രാം ചരസ്, 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 52 ഗ്രാം ഉണങ്ങിയ കഞ്ചാവ് എന്നിവയുമായി പറവൂർ മൂത്തകുന്നം സ്വദേശി ഫാബിൻ ഫ്രാൻസിസ് (27), 4 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശി അബ്ദുൽ ഹമീദ് വിശ്വാസ് (41), 52 ഗ്രാം കഞ്ചാവുമായി കാക്കനാട് വികാസ് വാണി – തേങ്ങോട് സ്വദേശി ശ്രീരംഞ്ജ് (24) എന്നിവരാണ് അറസ്റ്റിലായത്.
പ്രത്യേക ടീമുകളായി തിരിഞ്ഞ് കൊച്ചി നഗരത്തിലെ ലോഡ്ജുകൾ, ഹോസ്റ്റലുകൾ, സ്പാകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ലഹരിമരുന്നിനെതിരെ സ്പെഷൽ ഡ്രൈവ് നടക്കുകയാണെന്നും എക്സൈസിന്റെ കൺട്രോൾറും നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാവുന്നതാണെന്നും എക്സൈസ് അസി. കമ്മിഷണർ ടി.എൻ.സുദീർ അറിയിച്ചു.