കൊച്ചി ∙ അപ്രതീക്ഷിത വീഴ്ചയിൽ നിന്ന് ഉമ തോമസ് എംഎൽഎ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന ശുഭ പ്രതീക്ഷയോടെ രാഷ്ട്രീയ കേരളം. ക്ഷേത്രങ്ങളിലും പള്ളികളിലും ഉമയുടെ പേരിൽ വഴിപാടുകൾ നടത്തി പ്രവർത്തകർ പ്രതീക്ഷയോടെ ആശുപത്രിയിലെത്തുന്നു; ശുഭകരമായ വാർത്തകൾക്കു കാതോർത്ത്. ഉമ തോമസ് ചികിത്സയിൽ കഴിയുന്ന പാലാരിവട്ടം

കൊച്ചി ∙ അപ്രതീക്ഷിത വീഴ്ചയിൽ നിന്ന് ഉമ തോമസ് എംഎൽഎ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന ശുഭ പ്രതീക്ഷയോടെ രാഷ്ട്രീയ കേരളം. ക്ഷേത്രങ്ങളിലും പള്ളികളിലും ഉമയുടെ പേരിൽ വഴിപാടുകൾ നടത്തി പ്രവർത്തകർ പ്രതീക്ഷയോടെ ആശുപത്രിയിലെത്തുന്നു; ശുഭകരമായ വാർത്തകൾക്കു കാതോർത്ത്. ഉമ തോമസ് ചികിത്സയിൽ കഴിയുന്ന പാലാരിവട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ അപ്രതീക്ഷിത വീഴ്ചയിൽ നിന്ന് ഉമ തോമസ് എംഎൽഎ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന ശുഭ പ്രതീക്ഷയോടെ രാഷ്ട്രീയ കേരളം. ക്ഷേത്രങ്ങളിലും പള്ളികളിലും ഉമയുടെ പേരിൽ വഴിപാടുകൾ നടത്തി പ്രവർത്തകർ പ്രതീക്ഷയോടെ ആശുപത്രിയിലെത്തുന്നു; ശുഭകരമായ വാർത്തകൾക്കു കാതോർത്ത്. ഉമ തോമസ് ചികിത്സയിൽ കഴിയുന്ന പാലാരിവട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ അപ്രതീക്ഷിത വീഴ്ചയിൽ നിന്ന് ഉമ തോമസ് എംഎൽഎ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന ശുഭ പ്രതീക്ഷയോടെ രാഷ്ട്രീയ കേരളം. ക്ഷേത്രങ്ങളിലും പള്ളികളിലും ഉമയുടെ പേരിൽ വഴിപാടുകൾ നടത്തി പ്രവർത്തകർ പ്രതീക്ഷയോടെ ആശുപത്രിയിലെത്തുന്നു; ശുഭകരമായ വാർത്തകൾക്കു കാതോർത്ത്. ഉമ തോമസ് ചികിത്സയിൽ കഴിയുന്ന പാലാരിവട്ടം റിനൈ മെഡിസിറ്റിയിലേക്കു രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കൾ ഇന്നലെയും എത്തി. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.കെ. രമ, സി.കെ. ആശ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, ഷാനിമോൾ ഉസ്മാൻ, സിപിഎം നേതാവ് എസ്. ശർമ തുടങ്ങിയ നേതാക്കൾ ഇന്നലെ ആശുപത്രിയിലെത്തി.

ഉമ തോമസ് പൂർണ ആരോഗ്യവതിയായി തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നു സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഉമ തോമസിന്റെ ആരോഗ്യനിലയിലെ പുരോഗതി അറിയാൻ നഗരത്തിലെയും തൃക്കാക്കര മണ്ഡലത്തിലെയും കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയുടെ പരിസരങ്ങളിൽ കാത്തുനിൽക്കുന്നുണ്ട്. ആശുപത്രിക്കുള്ളിലേക്കു പോകുന്ന നേതാക്കൾ മടങ്ങിവരുന്നതു ശുഭകരമായ വാർത്തകൾ കൊണ്ടാകുമെന്ന് അവർ വിശ്വസിക്കുന്നു; പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ADVERTISEMENT

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ ഉമയുടെ ആരോഗ്യ വിവരമറിയാൻ ഫോണിലും മറ്റും നേതാക്കളെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഉമ തോമസിന്റെ മക്കളായ ഡോ. വിഷ്ണുവും വിവേകും ആശുപത്രിയിലുണ്ട്. പൈപ്‌ലൈൻ റോഡിലെ വീട് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്നതിനാൽ കാരണക്കോടത്തെ വാടക വീട്ടിലായിരുന്നു ഉമ തോമസും കുടുംബവും ഇപ്പോൾ താമസിച്ചിരുന്നത്. വീടിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഈ മാസം മാറാനിരിക്കെയാണ് അപകടമുണ്ടായത്.   

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടയിൽ ഉമ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ ശേഷം വേദിയിൽ ഒട്ടും സ്ഥലമില്ലെന്ന് ആക്ഷേപമുയർന്നതിനെത്തുടർന്ന് കസേരകൾ ഒറ്റ നിരയാക്കി മാറ്റിയപ്പോൾ. ആദ്യം 2 നിരയായാണ് കസേരകൾ ഇട്ടിരുന്നത്.

ശ്വാസകോശത്തിൽ ഗുരുതര ക്ഷതവും രക്തസ്രാവവും
കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ ഗാലറിയിൽ നിന്നു വീണു പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ശ്വാസകോശത്തിൽ ഗുരുതര ക്ഷതവും രക്തസ്രാവവുമുണ്ടായെന്ന് ആശുപത്രി അധികൃതർ. ശ്വാസകോശത്തിനുണ്ടായ ഗുരുതര പരുക്കിൽ നിന്നു സുഖം പ്രാപിക്കാനായി സമയമെടുക്കുമെന്നും അതുകൊണ്ടു കൂടുതൽ ദിവസം വെന്റിലേറ്റർ ചികിത്സ ആവശ്യമായി വന്നേക്കുമെന്നും റിനൈ മെഡിസിറ്റിയിലെ ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ഡോ. ഗൗതം ചന്ദ്രൻ പറ‍ഞ്ഞു.

ADVERTISEMENT

ശ്വാസകോശത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്താനാണു ശ്രമം. ഘട്ടം ഘട്ടമായി മാത്രമേ ബോധത്തിലേക്കും സ്വമേധയാ ശ്വാസമെടുക്കുന്ന രീതിയിലേക്കും കൊണ്ടുവരികയുള്ളൂ. ശരീരത്തിലെ ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, രക്ത സമ്മർദം എന്നിവയുടെ നില തുടർച്ചയായി നിരീക്ഷിക്കുന്നു. അണുബാധയിൽ നിന്നു മുക്തി നേടാൻ ആന്റിബയോട്ടിക് ചികിത്സയും തുടരും.

മസ്തിഷ്കത്തിനേറ്റ പരുക്കുകൾക്കുള്ള ചികിത്സ തുടരുമെന്നു ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി പറഞ്ഞു. ശരീരത്തിനാവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്ന അവയവമായതിനാൽ ശ്വാസകോശത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണു മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൂടി നിർദേശം പരിഗണിച്ചാണു ചികിത്സ നിശ്ചയിക്കുന്നതെന്നും റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.ഉമ തോമസ് നേരത്തേ ഹൃദയ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഹൃദയത്തിലെ രക്തധമനിയിൽ സ്റ്റെന്റ് ഇട്ടിട്ടുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാൻ ഹൃദ്രോഗികൾ കഴിക്കുന്ന മരുന്നായ ‘എക്കോസ്പിരിൻ’ കഴിച്ചിരുന്നു. മുറിവുണ്ടായപ്പോൾ കൂടുതൽ രക്തസ്രാവമുണ്ടാകാൻ ഇതു കാരണമായി.

English Summary:

Kerala MLA Uma Thomas's recovery is the focus of prayers and well-wishes following a serious fall. Political leaders are visiting the hospital, offering support as she receives treatment for lung injuries and bleeding at Renai Medici