ഗാന്ധിയാണ് ജീവിതത്തിൽ ഏറെ സ്വാധീനിച്ച വ്യക്തിത്വം: ദയാഭായ്
കൊച്ചി∙ മഹാത്മാഗാന്ധിയാണ് തന്നെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വമെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായ്. ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സബർമതി പഠനഗവേഷണ കേന്ദ്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ഗാന്ധി കാട്ടിയ വഴികളിലെ വെളിച്ചം തന്നെയാണ് ഏവർക്കും ജീവിതത്തിലേക്കുള്ള

കൊച്ചി∙ മഹാത്മാഗാന്ധിയാണ് തന്നെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വമെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാഭായ്. ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സബർമതി പഠനഗവേഷണ കേന്ദ്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ഗാന്ധി കാട്ടിയ വഴികളിലെ വെളിച്ചം തന്നെയാണ് ഏവർക്കും ജീവിതത്തിലേക്കുള്ള പ്രത്യാശ. എല്ലാ തലമുറകൾക്കും മാതൃകയാക്കാവുന്ന മഹനീയ വ്യക്തിത്വമാണ് ഗാന്ധി. ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന ഗാന്ധിയൻ രാഷ്ട്രീയത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്.
ഡിസിസിയിൽ എത്തിയ ദയാഭായിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ആദരിച്ചു ഡോ. ടി എസ് ജോയ്, ജോസഫ് ആന്റണി, ഹെൻട്രി ഓസ്റ്റിൻ, എൻ ആർ ശ്രീകുമാർ, ഷൈജു കേളന്തറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.