വേദനിക്കുന്നുണ്ടെന്ന് ഉമ തോമസ് ഡോക്ടറോടു പറഞ്ഞു; രണ്ടു ദിവസത്തിനുള്ളിൽ വെന്റിലേറ്റർ നീക്കാനായേക്കും
കൊച്ചി∙ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. തനിക്കു വേദനിക്കുന്നുണ്ടെന്ന് ഉമ തോമസ് ഡോക്ടറോടു പറഞ്ഞു. 25% മാത്രമാണു നിലവിൽ വെന്റിലേറ്റർ സഹായം. രണ്ടു ദിവസത്തിനുള്ളിൽ വെന്റിലേറ്റർ പൂർണമായി നീക്കാനാകുമെന്നാണു ഡോക്ടർമാരുടെ

കൊച്ചി∙ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. തനിക്കു വേദനിക്കുന്നുണ്ടെന്ന് ഉമ തോമസ് ഡോക്ടറോടു പറഞ്ഞു. 25% മാത്രമാണു നിലവിൽ വെന്റിലേറ്റർ സഹായം. രണ്ടു ദിവസത്തിനുള്ളിൽ വെന്റിലേറ്റർ പൂർണമായി നീക്കാനാകുമെന്നാണു ഡോക്ടർമാരുടെ പ്രതീക്ഷ. ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം പുറത്തു വെള്ളംകെട്ടുന്ന അവസ്ഥ (റിയാക്ടീവ് പ്ലൂറൽ എംഫ്യൂഷൻ) ഉണ്ടെന്ന് ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലുണ്ട്. ഇതിൽ വലിയ ആശങ്ക വേണ്ടെങ്കിലും കൃത്യമായ നിരീക്ഷണവും ചികിത്സയും വേണ്ടി വന്നേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.
സർക്കാർ നിയോഗിച്ച ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ കാർഡിയോ വാസ്കുലാർ, ന്യൂറോളജി, പൾമനോളജി വിഭാഗം വിദഗ്ധരുടെ സംഘം ഇന്നു റിനൈ മെഡിസിറ്റിയിലെത്തി ചികിത്സാസംഘവുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. ചികിത്സയിലും എംഎൽഎയുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതിയിലും ഇവർ സംതൃപ്തി അറിയിച്ചതായി റിനൈ മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്തു പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെ ആശുപത്രിയിലെത്തി ഡോക്ടർമാരോടു വിവരങ്ങൾ തേടി.
മേയർ കബളിപ്പിക്കുന്നു: കോൺഗ്രസ്
കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ, ഉമ തോമസ് എംഎൽഎ അപകടത്തിൽ പെട്ടതിൽ മേയർക്കും ജിസിഡിഎ ചെയർമാനും എതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പുതുവർഷത്തിലെങ്കിലും ജനങ്ങളെ കബളിപ്പിക്കുന്നതു നിർത്താൻ മേയർ തയാറാകണം. ഒരാഴ്ചയായി മറൈൻ ഡ്രൈവിൽ നടന്നുവന്ന ഫ്ലവർ ഷോ നിർത്തിവയ്ക്കാൻ സമാപന ദിവസം ആവശ്യപ്പെട്ടത് ആരെ കബളിപ്പിക്കാനാണ്? മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അവിടെ ഷോ നടന്നതെങ്കിൽ ഇത്രയും ദിവസം മേയറോ നഗരസഭയോ അറിഞ്ഞില്ലെന്നു പറയുന്നത് അതിശയമാണ്. ഇതാണു സ്‌ഥിതിയെങ്കിൽ മേയർ ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാസ്റ്റേഴ്സ് അധികൃതർ കലൂർ സ്റ്റേഡിയത്തിലെ ടർഫ് പരിശോധിക്കും
കൊച്ചി ∙ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വിവാദ നൃത്ത പരിപാടിക്കു ശേഷം ടർഫിനു കേടുപാടുണ്ടോയെന്നു പരിശോധിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണു കലൂർ സ്റ്റേഡിയം. അടുത്ത ഹോം മത്സരം നടക്കുന്നതു 13 ന് ഒഡീഷ എഫ്സിക്കെതിരെയാണ്. അതിനു മുൻപു ബ്ലാസ്റ്റേഴ്സ് അധികൃതർ ടർഫ് പരിശോധിക്കും.
ഏകദേശം 12,000 നർത്തകർ പങ്കെടുത്ത പരിപാടിയിൽ മുഖ്യ നർത്തകിയായിരുന്ന ദിവ്യ ഉണ്ണി മൈതാന മധ്യത്തിലാണു നൃത്തം ചെയ്തത്. മറ്റു നർത്തകർ ടച്ച് ലൈൻ വരെ അണിനിരന്നു. പുല്ലു വിരിച്ച ടർഫിൽ കാരവൻ കയറ്റിയതായും ആക്ഷേപമുണ്ട്. ഇതെല്ലാം ടർഫിലെ പുല്ലിനു കേടുപാടുണ്ടാക്കിയെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണു സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുടെ എൻജിനീയർമാരുടെ സാന്നിധ്യത്തിൽ ബ്ലാസ്റ്റേഴ്സ് അധികൃതർ മൈതാനം പരിശോധിക്കുക.