എച്ച്എംടി പരിസരത്ത് മാലിന്യം കത്തിക്കൽ: വിഷപ്പുക ശ്വസിച്ച് വലഞ്ഞു നാട്ടുകാർ
കളമശേരി ∙ എച്ച്എംടി എസ്റ്റേറ്റിലും പരിസരത്തും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതു പതിവായി. വിഷപ്പുക ശ്വസിച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലെന്നും മുൻ കൗൺസിലർ ചന്ദ്രിക പത്മനാഭൻ പറഞ്ഞു. മഞ്ഞപ്പിത്ത വ്യാപനത്തിനു പുറമേ, മാലിന്യം തള്ളുന്നതും അവ കത്തിക്കുന്നതും

കളമശേരി ∙ എച്ച്എംടി എസ്റ്റേറ്റിലും പരിസരത്തും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതു പതിവായി. വിഷപ്പുക ശ്വസിച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായും രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലെന്നും മുൻ കൗൺസിലർ ചന്ദ്രിക പത്മനാഭൻ പറഞ്ഞു. മഞ്ഞപ്പിത്ത വ്യാപനത്തിനു പുറമേ, മാലിന്യം തള്ളുന്നതും അവ കത്തിക്കുന്നതും എച്ച്എംടി കോളനി നിവാസികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കിൻഫ്ര ഹൈടെക് പാർക്കിൽ സൂം ഡവലപ്പേഴ്സുമായി കേസിൽ കിടക്കുന്ന ഭൂമിയിലാണ് വൻതോതിൽ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുകയും കത്തിക്കുകയും ചെയ്യുന്നത്. എച്ച്എംടി എസ്റ്റേറ്റിൽ കൊരക്കമ്പിള്ളി അമ്പലത്തിനു സമീപം കാടിനുള്ളിൽ കൊണ്ടുവന്നു തള്ളിയും മാലിന്യം കത്തിക്കുന്നുണ്ട്.
തെർമോക്കോൾ, പ്ലൈവുഡ് മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവയാണ് ഇവിടങ്ങളിൽ തള്ളുന്നതും തീയിടുന്നതും. മഞ്ഞുകാലമായതിനാൽ വിഷപ്പുക അന്തരീക്ഷത്തിൽ കെട്ടിനിൽക്കുകയാണ്. കുട്ടികളടക്കം ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതായി നാട്ടുകാരും പരാതിപ്പെട്ടു.
സീപോർട്ട്– എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടം തുടങ്ങുന്ന എച്ച്എംടി ഭൂമിയിലും മാലിന്യം തള്ളുന്നതും തീയിടുന്നതും സമീപവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനോ തീയിടുന്നതു തടയുന്നതിനോ അധികൃതരുടെ ഭാഗത്തു നിന്ന് ഇടപെടലുകളില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു