വരനെല്ല് തിരിച്ചടിയായി; നൂറേക്കറോളം പാടത്ത് വളർന്നത് പാഴ്നെൽ ചെടി
കോലഞ്ചേരി ∙ ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്ത് അതിർത്തിയിലുള്ള ഞെരിയാംകുഴി പാടശേഖരത്തിൽ ‘വര’ നെല്ല് വളർന്നത് കർഷകർക്കു തിരിച്ചടിയായി. 100 ഏക്കറോളം പാടത്ത് പാഴ്‌നെൽച്ചെടി വളർന്നിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ മുണ്ടകൻ കൃഷി നടത്തിയ കർഷകർക്ക് മുടക്കു മുതൽ പോലും കിട്ടാനുള്ള സാധ്യത ഇതോടെ മങ്ങി. കൃഷി വകുപ്പിൽ

കോലഞ്ചേരി ∙ ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്ത് അതിർത്തിയിലുള്ള ഞെരിയാംകുഴി പാടശേഖരത്തിൽ ‘വര’ നെല്ല് വളർന്നത് കർഷകർക്കു തിരിച്ചടിയായി. 100 ഏക്കറോളം പാടത്ത് പാഴ്‌നെൽച്ചെടി വളർന്നിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ മുണ്ടകൻ കൃഷി നടത്തിയ കർഷകർക്ക് മുടക്കു മുതൽ പോലും കിട്ടാനുള്ള സാധ്യത ഇതോടെ മങ്ങി.
കൃഷി വകുപ്പിൽ നിന്നു ലഭിച്ച നെൽവിത്താണ് ഇവിടെ വിതച്ചത്. വര, കൂര തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പാഴ്ച്ചെടികൾ, നെൽച്ചെടികളേക്കാൾ ഉയരത്തിൽ വളർന്ന് നെൽക്കതിരുകളെ മറിച്ചിടും.
ഒരു മാസം മുൻപ് ന്യൂനമർദത്തെ തുടർന്നുണ്ടായ കനത്ത മഴയെ അതിജീവിച്ച നെൽക്കൃഷിയാണ് വരനെല്ലിന്റെ ആക്രമണത്തിൽ തകർന്നടിയാൻ പോകുന്നത്.മുൻപും ചെറിയ തോതിൽ കളശല്യമുണ്ടായിരുന്നെങ്കിലും ഇത്രയും രൂക്ഷമായ സ്ഥിതി ഉണ്ടായിട്ടില്ലെന്ന് കർഷകനായ പൗലോസ് മത്തായി പറഞ്ഞു.