യുദ്ധക്കപ്പലിന്റെ കീലിടൽ നടത്തി
കൊച്ചി ∙ നാവികസേനയ്ക്കു വേണ്ടി കൊച്ചി ഷിപ്‌യാഡ് നിർമിക്കുന്ന 7 –ാമത്തെ ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിനു (എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ഉപൽ കുണ്ഡു കീലിട്ടു. ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചി ∙ നാവികസേനയ്ക്കു വേണ്ടി കൊച്ചി ഷിപ്‌യാഡ് നിർമിക്കുന്ന 7 –ാമത്തെ ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിനു (എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ഉപൽ കുണ്ഡു കീലിട്ടു. ഷിപ്‌യാഡ് സിഎംഡി മധു എസ്.നായർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇത്തരത്തിലുള്ള 8 കപ്പലുകൾ നിർമിക്കുന്നതിനായി 2019 ഏപ്രിലിലാണു പ്രതിരോധ വകുപ്പ് ഷിപ്‌യാഡുമായി കരാർ ഒപ്പുവച്ചത്.
നിലവിൽ നാവികസേന ഉപയോഗിക്കുന്ന അഭയ് ക്ലാസ് കപ്പലുകൾക്കു പകരമാണു മാഹി ക്ലാസിൽപ്പെട്ട പുതിയ കപ്പലുകൾ നിർമിക്കുന്നത്. തീരമേഖലകളിൽ അന്തർവാഹിനി പ്രതിരോധ നടപടികൾക്കാണ് ഇവ ഉപയോഗിക്കുക. കടലിന് അടിയിലെ നിരീക്ഷണത്തിനും ഇവയ്ക്കു ശേഷിയുണ്ട്. 25 നോട്സ് വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. അത്യാധുനിക ഇന്ത്യൻ നിർമിത സോണാർ ഉപയോഗിച്ചാണു സമുദ്രാന്തർ നിരീക്ഷണം.