ചെങ്ങമനാട് കവലയ്ക്ക് ബജറ്റിൽ 5 കോടി

നെടുമ്പാശേരി ∙ അത്താണി–പറവൂർ റോഡിലെ ഇടുങ്ങിയ ചെങ്ങമനാട് കവലയ്ക്ക് ശാപമോക്ഷം. ബജറ്റിൽ കവല വികസനത്തിനായി 5 കോടി രൂപ അനുവദിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതോടെ ഈ റോഡിൽ വലിയ തിരക്കാണ്. കൊടുങ്ങല്ലൂർ, ഗുരുവായൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഒട്ടേറെപ്പേർ വിമാനത്താവളത്തിലെത്താൻ ഈ റോഡാണ് പലപ്പോഴും

നെടുമ്പാശേരി ∙ അത്താണി–പറവൂർ റോഡിലെ ഇടുങ്ങിയ ചെങ്ങമനാട് കവലയ്ക്ക് ശാപമോക്ഷം. ബജറ്റിൽ കവല വികസനത്തിനായി 5 കോടി രൂപ അനുവദിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതോടെ ഈ റോഡിൽ വലിയ തിരക്കാണ്. കൊടുങ്ങല്ലൂർ, ഗുരുവായൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഒട്ടേറെപ്പേർ വിമാനത്താവളത്തിലെത്താൻ ഈ റോഡാണ് പലപ്പോഴും ഉപയോഗിക്കുന്നത്. റോഡ് അടുത്തയിടെ റീടാറിങ് നടത്തിയെങ്കിലും റോഡിന് പലയിടത്തും വീതിയില്ല, പ്രത്യേകിച്ച് ചെങ്ങമനാട് കവലയിൽ. ഇവിടെ ട്രാഫിക് സിഗ്നൽ സംവിധാനം വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ചെങ്കിലും അത് പ്രവർത്തിപ്പിക്കാൻ പോലുമുള്ള സൗകര്യം ഈ റോഡിനില്ല.
കാലങ്ങളായി ഈ സംവിധാനം പ്രവർത്തിപ്പിക്കാറുമില്ല. ഇവിടെ അപകടങ്ങളും തുടർക്കഥയായിരുന്നു. സ്ഥലം ഏറ്റെടുത്ത് കവല വികസിപ്പിക്കാനാണ് ബജറ്റിൽ തുക അനുവദിച്ചത്. സ്ഥിരമായി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന കവലയുടെ വികസനം പൂർത്തിയാകുന്നതോടെ നാട്ടുകാരും ഇതിലൂടെ യാത്ര ചെയ്യുന്നവരും അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അവസാനമാകുമെന്ന് അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.
പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാൻ ശ്രമിക്കും. എംഎൽഎയുടെ നേതൃത്വത്തിൽ കവല വികസനത്തിന് പൊതുമരാമത്ത് വകുപ്പ് നേരത്തെ തന്നെ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും വികസനം. ആലുവ നിയോജകമണ്ഡലത്തിൽ ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി 330 കോടി രൂപയുടെ നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നതെങ്കിലും ചെങ്ങമനാട് പദ്ധതി മാത്രമാണ് അനുവദിച്ചതെന്ന് എംഎൽഎ അറിയിച്ചു.