കോടതി ഇടപെട്ടതോടെ 52–ാം നാൾ രാജഗിരി സ്കൂൾ വിദ്യാർഥികൾക്ക് കലോത്സവത്തിൽ എഗ്രേഡ്

കൊച്ചി ∙ സംസ്ഥാന കലോത്സവത്തിൽ അർഹതപ്പെട്ട എ ഗ്രേഡിനു വേണ്ടി കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ കാത്തിരുന്നത് 52 ദിവസം. വിഷയത്തിൽ കോടതി ഇടപെട്ടതോടെയാണു സ്കൂളിലെ വൃന്ദവാദ്യം ടീമിന് ലഭിച്ച എ ഗ്രേഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിദ്യാർഥികളായ മാർവിൻ, അൽഫോൻസ്, ജറമിയ, മരിയ ബോബി, ദേവനന്ദൻ, യാസിൻ, അമർ

കൊച്ചി ∙ സംസ്ഥാന കലോത്സവത്തിൽ അർഹതപ്പെട്ട എ ഗ്രേഡിനു വേണ്ടി കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ കാത്തിരുന്നത് 52 ദിവസം. വിഷയത്തിൽ കോടതി ഇടപെട്ടതോടെയാണു സ്കൂളിലെ വൃന്ദവാദ്യം ടീമിന് ലഭിച്ച എ ഗ്രേഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വിദ്യാർഥികളായ മാർവിൻ, അൽഫോൻസ്, ജറമിയ, മരിയ ബോബി, ദേവനന്ദൻ, യാസിൻ, അമർ അലക്സാണ്ടർ എന്നിവരായിരുന്നു എറണാകുളം മുൻസിഫ് കോടതിയുടെ വിധിയോടെ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ മത്സരിച്ചത്. എന്നാൽ മത്സരം കഴിഞ്ഞതിനു ശേഷവും ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ല.
ഇതോടെ സ്കൂൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്നു കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് അടക്കം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.