വേനൽ മഴയിൽ വാഴക്കർഷകന് കണ്ണീർ

പെരുമ്പാവൂർ ∙ കർഷകരെ കണ്ണീരിലാഴ്ത്തി വേനൽ മഴയിലും കാറ്റിലും വാഴക്കൃഷി നശിച്ചു. കിഴക്കെ ഐമുറി പാറപ്പുറം വീട്ടിൽ സജിയുടെ 2 ഏക്കറിൽ കൃഷി ചെയ്തിരുന്ന വാഴകളാണ് നശിച്ചത്. 1400 വാഴകളിൽ 450ൽ അധികം മറിഞ്ഞു. മറ്റുളളവ മറിഞ്ഞ് വീഴാറായ നിലയിലാണ്. പകുതിയിൽ അധികവും കുലച്ചതാണ്. ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടം

പെരുമ്പാവൂർ ∙ കർഷകരെ കണ്ണീരിലാഴ്ത്തി വേനൽ മഴയിലും കാറ്റിലും വാഴക്കൃഷി നശിച്ചു. കിഴക്കെ ഐമുറി പാറപ്പുറം വീട്ടിൽ സജിയുടെ 2 ഏക്കറിൽ കൃഷി ചെയ്തിരുന്ന വാഴകളാണ് നശിച്ചത്. 1400 വാഴകളിൽ 450ൽ അധികം മറിഞ്ഞു. മറ്റുളളവ മറിഞ്ഞ് വീഴാറായ നിലയിലാണ്. പകുതിയിൽ അധികവും കുലച്ചതാണ്. ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സജി പറഞ്ഞു. കെഎസ്ആർടിസി പെരുമ്പാവൂർ ഡിപ്പോ ഓഫിസ് ജീവനക്കാരനാണ് സജി.
ജോലിയുടെ ഇടവേളകളിൽ ചെയ്യുന്നതാണ് വാഴ കൃഷി. കൃഷി ഓഫിസർ പരിശോധന നടത്തി.മുടിക്കരായിയിൽ നെടുങ്ങപ്ര കാരിപ്ര കെ.പി.വർഗീസ് പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന സ്ഥലത്തെ 800 വാഴകളിൽ 300ഉം നശിച്ചു. പകുതിയും കുലച്ച വാഴകളാണ്. ഒരു ഏക്കറിലാണ് കൃഷി.ഒരു ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി വർഗീസ് പറഞ്ഞു.