ഇലഞ്ഞി ∙നെല്ലൂരുപാറ റോഡിൽ കാലാനിമറ്റത്ത് റോഡ് കുപ്പിക്കഴുത്തു പോലെ ചുരുങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 4 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന റോഡാണിത്. മറ്റിടങ്ങളിൽ ബിഎംബിസി ടാറിങ് പൂർത്തിയാക്കിയെങ്കിലും കാലാനിമറ്റം കവലയ്ക്കു സമീപം 80 മീറ്ററോളം യാതൊരു നിർമാണവും നടത്തിയിട്ടില്ല. മറ്റിടങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലഞ്ഞി ∙നെല്ലൂരുപാറ റോഡിൽ കാലാനിമറ്റത്ത് റോഡ് കുപ്പിക്കഴുത്തു പോലെ ചുരുങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 4 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന റോഡാണിത്. മറ്റിടങ്ങളിൽ ബിഎംബിസി ടാറിങ് പൂർത്തിയാക്കിയെങ്കിലും കാലാനിമറ്റം കവലയ്ക്കു സമീപം 80 മീറ്ററോളം യാതൊരു നിർമാണവും നടത്തിയിട്ടില്ല. മറ്റിടങ്ങളിൽ 28 അടിയോളം വീതിയുള്ള റോഡ് ഈ ഭാഗത്ത് 10 അടിയായി ചുരുങ്ങുന്നതാണ് പ്രതിസന്ധി. റോഡിൽ ടൈൽ വിരിക്കേണ്ട ഭാഗമാണിത്.  2 നാലുചക്ര വാഹനങ്ങൾക്ക് ഇപ്പോൾ ഒരേ സമയം റോഡിന്റെ ഈ ഭാഗത്തു കൂടി കടന്നു പോകാനാവില്ല. ഈ ഭാഗത്ത് 5 സെന്റ് പിഡബ്ല്യുഡി പുറമ്പോക്ക്  കയ്യേറ്റം അധികൃതർ കണ്ടെത്തി. ഈ സ്ഥലം ഏറ്റെടുത്താൽ പ്രതിസന്ധിക്ക് പരിഹാരമാകും. സ്ഥലത്ത് ഇപ്പോൾ ഒരു വീട് സ്ഥിതി ചെയ്യുന്നുണ്ട്. 7 ദിവസത്തിനകം സ്ഥലം ഒഴിയണമെന്ന നിർദേശം പൊതുമരാമത്ത് വകുപ്പ് നൽകിയിട്ടുണ്ട്. തൊടുപുഴ– കൂത്താട്ടുകുളം റോഡിലേക്കാണ് ഇലഞ്ഞി– നെല്ലൂരുപാറ റോഡ് ചേരുന്നത്. സ്ഥലം ഏറ്റെടുത്ത് റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കണം എന്നാണ് ആവശ്യം.

English Summary:

Road construction crisis near Kaalanimattam on the Ilanji-Nelluruppaara road is causing major traffic problems. A 5-cent land encroachment is preventing the completion of the ₹4 crore project, delaying the widening of a critical section.