വൈദ്യുതിപ്രവാഹം:ജാഗ്രത പാലിക്കണം കൊച്ചി ∙ കാക്കനാട് സബ്സ്റ്റേഷനിൽ നിന്നു റിലയൻസ് ഇൻഫോകോമിലേയ്ക്കു സ്ഥാപിച്ച ഹൈടെൻഷൻ ഭൂഗർഭ ലൈനിൽ ഇന്നു രാവിലെ 10 മുതൽ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കെഎസ്ഇബി അറിയിച്ചു. വെണ്ണല സെക്‌ഷൻ പരിധിയിൽ പാലച്ചുവടു വഴി തുതിയൂർ റോഡിലൂടെ വെണ്ണല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതിപ്രവാഹം:ജാഗ്രത പാലിക്കണം 
കൊച്ചി ∙ കാക്കനാട് സബ്സ്റ്റേഷനിൽ നിന്നു റിലയൻസ് ഇൻഫോകോമിലേയ്ക്കു സ്ഥാപിച്ച ഹൈടെൻഷൻ ഭൂഗർഭ ലൈനിൽ ഇന്നു രാവിലെ 10 മുതൽ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു കെഎസ്ഇബി അറിയിച്ചു. വെണ്ണല സെക്‌ഷൻ പരിധിയിൽ പാലച്ചുവടു വഴി തുതിയൂർ റോഡിലൂടെ വെണ്ണല ജംക്‌ഷൻ, അത്താണിയേടത്ത് റോഡ്, ഫെഡറൽ പാർക്ക് എന്നിവിടങ്ങളിലൂടെയാണു ലൈൻ കടന്നുപോകുന്നത്.

ജല അതോറിറ്റി കാഷ് കൗണ്ടർ 30നും 31നും 
പെരുമ്പാവൂർ ∙ കേരള ജല അതോറിറ്റി പെരുമ്പാവൂർ സബ് ഡിവിഷന് കീഴിലുള്ള ഉപഭോക്താക്കൾക്ക് കുടിശിക നിവാരണത്തിന്റെ ഭാഗമായി വെള്ളക്കരം അടയ്ക്കുന്നതിന് 30നും 31നും  കാഷ് കൗണ്ടർ പ്രവർത്തിക്കുമെന്ന് അസിസ്റ്റന്റ്  എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ADVERTISEMENT

പഴയ കെട്ടിടം പൊളിക്കാൻ ക്വട്ടേഷൻ  
പെരുമ്പാവൂർ ∙ ഓടക്കാലി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓട് മേഞ്ഞ പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 7ന് വൈകിട്ട് 3.30 വരെ  ക്വട്ടേഷൻ ഓഫിസിൽ സ്വീകരിക്കും.  80784 20380.

ക്രിക്കറ്റ് ടൂർണമെന്റ് 
കൊച്ചി ∙ കായിക വിനോദത്തിനൊപ്പം ആത്മീയ പ്രബോധനവും ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന ‘സീസാഗ്- എഫ് ക്രിക്കറ്റ് ടൂർണമെന്റ്’ 30 നു വൈകിട്ട് 5 നു കാക്കനാട് നിലംപതിഞ്ഞമുഗൾ ആക്ടീവ് ബേസ് ടർഫിൽ നടക്കും. മദ്യവും ലഹരിമരുന്നുകളും ഒഴിവാക്കി ജീവിതം നയിക്കാനുള്ള പ്രചോദനം യുവാക്കൾക്കു നൽകുകയാണു ലക്ഷ്യം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ മുഖ്യാതിഥിയാകും. റജിസ്ട്രേഷൻ: 9544110101.

ADVERTISEMENT

ഗുസ്തി പരിശീലനം 
കൊച്ചി ∙ ചിറ്റൂർ റോഡ് വൈഎംസിഎയിൽ പ്രവർത്തിക്കുന്ന സ്പാറിങ് ജിമ്മിൽ ഗുസ്തി പരിശീലന ക്യാംപ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. 5 വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം. 9207787975.

വൈദ്യുതി മുടക്കം 
പാലാരിവട്ടം സെക്‌ഷൻ പരിധിയിൽ അയ്യപ്പ ക്ഷേത്ര പരിസരം, ചാത്തങ്ങാട്ട് റോഡ്, സെമിത്തേരി പരിസരം, വൈലാശേരി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 12 വരെയും ബിടിഎസ് ക്രോസ് റോഡ്,  പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ 11മുതൽ രണ്ടു വരെയും വൈദ്യുതി മുടങ്ങും

Show comments