‘മാലിന്യമുക്ത നവകേരളം’ നീങ്ങിയോ മാലിന്യം?

കൊച്ചി ∙ ജില്ലയിൽ പല നഗരസഭകളും പഞ്ചായത്തുകളും സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുഇടങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യത്തിനു കുറവൊന്നുമില്ല.വീടുകളിൽ നിന്നു ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിവയ്ക്കരുതെന്നു നിർദേശമുണ്ടെങ്കിലും പല സ്ഥലത്തും ദിവസങ്ങളോളം ഇങ്ങനെ മാലിന്യം
കൊച്ചി ∙ ജില്ലയിൽ പല നഗരസഭകളും പഞ്ചായത്തുകളും സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുഇടങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യത്തിനു കുറവൊന്നുമില്ല.വീടുകളിൽ നിന്നു ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിവയ്ക്കരുതെന്നു നിർദേശമുണ്ടെങ്കിലും പല സ്ഥലത്തും ദിവസങ്ങളോളം ഇങ്ങനെ മാലിന്യം
കൊച്ചി ∙ ജില്ലയിൽ പല നഗരസഭകളും പഞ്ചായത്തുകളും സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുഇടങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യത്തിനു കുറവൊന്നുമില്ല.വീടുകളിൽ നിന്നു ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിവയ്ക്കരുതെന്നു നിർദേശമുണ്ടെങ്കിലും പല സ്ഥലത്തും ദിവസങ്ങളോളം ഇങ്ങനെ മാലിന്യം
കൊച്ചി ∙ ജില്ലയിൽ പല നഗരസഭകളും പഞ്ചായത്തുകളും സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുഇടങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യത്തിനു കുറവൊന്നുമില്ല. വീടുകളിൽ നിന്നു ശേഖരിച്ച മാലിന്യം പൊതുസ്ഥലങ്ങളിൽ കൂട്ടിവയ്ക്കരുതെന്നു നിർദേശമുണ്ടെങ്കിലും പല സ്ഥലത്തും ദിവസങ്ങളോളം ഇങ്ങനെ മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നതും പതിവു കാഴ്ച. ‘മാലിന്യ മുക്ത നവകേരളം’ പ്രഖ്യാപനമുണ്ടായെങ്കിലും പലയിടങ്ങളിലും ഇപ്പോഴും കാര്യങ്ങൾ പഴയപടി തന്നെ.
കൊച്ചി
കലൂർ സ്റ്റേഡിയത്തിനു സമീപം പോണോത്ത് റോഡിലെ തെങ്ങിനു മുകളിൽ പതിപ്പിച്ച ബോർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു– ‘യു ആർ അണ്ടർ സിസിടിവി സർവൈലൻസ്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്ന ശിക്ഷാർഹമാണ്, ഓർഡർ ബൈ ജിസിഡിഎ’. ഈ ബോർഡിനു തൊട്ടു താഴെ തന്നെ മാലിന്യം കുന്നുകൂടി കിടക്കുന്നു.പള്ളിപ്പറമ്പിൽ റോഡിൽ നിന്നു കലൂർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന ഭാഗമാണിത്. ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്ഥലം. എന്നാൽ ആളുകൾ ഇവിടെ കൊണ്ടുവന്നു മാലിന്യം തള്ളുന്നതു തടയാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
കുമ്പളം
പ്ലാസ്റ്റിക് അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കു കേന്ദ്ര നിയമ പ്രകാരം പിഴ ഈടാക്കിയാൽ കുമ്പളം പഞ്ചായത്ത് പെട്ടുപോകും. വേലി തന്നെ വിളവ് തിന്നുന്ന കാഴ്ചയാണിവിടെ. സമ്പൂർണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ച കുമ്പളം പഞ്ചായത്തിലെ പാതയോരങ്ങളിൽ പ്ലാസ്റ്റിക് കൂമ്പാരമാണ്.വീടുകളിൽ നിന്നു ഫീസ് ഈടാക്കി ഹരിത കർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇങ്ങനെ കുന്നുകൂട്ടി ഇട്ടിരിക്കുന്നത്. ജുമാമസ്ജിദ് റോഡിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് കൂമ്പാരം നീക്കം ചെയ്തിട്ട് ഒരു മാസത്തിലേറെയായി. വെയിലും മഴയുമേറ്റു പ്ലാസ്റ്റിക് പൊടിഞ്ഞു തുടങ്ങി. പുല്ലും പടർന്നു.
പി.വി.ശ്രീധരൻ റോഡിൽ കെഎംഎം കോളജിനു സമീപത്തും പ്ലാസ്റ്റിക് കുന്നു കൂടി വരുന്നു. ആളുകളും മറ്റും മാലിന്യം വലിച്ചെറിയുന്നതിനാൽ ഇതു നാട്ടുകാർക്കു ശല്യമായി മാറി. പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുമ്പളം പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതു സ്വകാര്യ ഏജൻസിയാണ്. ഇവർക്ക് സമയത്തിന് പ്ലാസ്റ്റിക് മാലിന്യം എത്തിച്ചു നൽകുന്നതിലെ വീഴ്ചയാണു പാതയോരം മാലിന്യക്കുന്നാകാൻ കാരണം. പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നീക്കം ചെയ്യുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വടവുകോട്– പുത്തൻകുരിശ്
വടവുകോട് - പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് രാജർഷിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം സമീപത്തെ പെരിയാർവാലി കനാലിലേക്ക് ഒഴുകിയെത്തുന്നുവെന്നു പരാതി. മാലിന്യ സംസ്കരണത്തിന് ലൈസൻസ് നേടിയ വ്യക്തി മറ്റൊരാളുടെ പറമ്പ് വാടകയ്ക്ക് എടുത്ത് മാലിന്യം അശാസ്ത്രീയമായി സംഭരിക്കുന്നുമെന്നാണ് ആക്ഷേപം. പരാതിയെ തുടർന്ന് ഹരിത ട്രൈബ്യൂണൽ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ളയുടെയും മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയറുടെയും നേതൃത്വത്തിലുള്ള സംഘം മാർച്ച് 7ന് സ്ഥലം സന്ദർശിച്ചിരുന്നു.
മാലിന്യം അതേപടി നിലനിൽക്കെ കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിക്കാൻ ചേർന്ന യോഗം കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചു. മാലിന്യം സംഭരിക്കുന്നതിന് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ലൈസൻസ് നൽകിയ ജില്ലാ വ്യവസായ കേന്ദ്രത്തിനും പഞ്ചായത്ത് നോട്ടിസ് നൽകിയിട്ടുണ്ട്.
കാലടി
മാലിന്യ മുക്തമായി പ്രഖ്യാപിച്ച കാലടി പഞ്ചായത്തിൽ മാലിന്യം ഒഴിഞ്ഞിട്ടില്ല. കാലടി ടൗൺ ജംക്‌ഷനിൽ റോഡരികിൽ മാലിന്യം കൂടിക്കിടക്കുന്നു. ടൗണിലെ മലയാറ്റൂർ റോഡിൽ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിരന്നു കിടക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നടപ്പാതയിൽ ചിതറി കിടക്കുകയാണ്.ടൗൺ ജംക്‌ഷനിൽ തന്നെയുള്ള പഴയ മത്സ്യ – മാംസ ചന്തയിൽ മാലിന്യക്കൂന കാണാം. സമീപമുള്ള പച്ചക്കറി ചന്തയിൽ നിന്നുള്ള മാലിന്യം ഇവിടേക്കു തള്ളുന്നു. പുറത്തു നിന്നു മാലിന്യം ഇവിടെ കൊണ്ടു തള്ളുന്നുണ്ട്. വാഹന പാർക്കിങ്ങിനായി പഞ്ചായത്ത് നിശ്ചയിച്ചിരിക്കുന്ന സ്ഥലമാണിത്.മാലിന്യം കാരണം ആരും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നില്ല. സംസ്കൃത സർവകലാശാലയോടു ചേർന്നുള്ള കനാൽ റോഡരികിലും മാലിന്യമുണ്ട്.
കൂത്താട്ടുകുളം
ജില്ലയിലെ ആദ്യ സമ്പൂർണ മാലിന്യ മുക്ത നഗരസഭയെന്ന് കൊട്ടിഘോഷിക്കുമ്പോഴും കൂത്താട്ടുകുളം നഗരത്തിന്റെ ഹൃദയ ഭാഗത്തു തന്നെ മാലിന്യ കൂമ്പാരമാണ്. മാലിന്യം കുന്നുകൂട്ടിയിടുന്ന ഡംപിങ് യാഡിന്റെ തൊട്ടുതാഴെയാണ് പച്ചക്കറി, മത്സ്യ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. മാലിന്യ കൂനകളിൽ നിന്നു കാക്കകളും നായ്ക്കളും മാലിന്യം വലിച്ച് ചന്തയിലേക്കിടുന്ന സ്ഥിതിയാണ്. സ്വകാര്യ വ്യക്തികൾ അറവുശാല മാലിന്യവും ഇവിടെ തള്ളുന്നുണ്ട്.
ദുർഗന്ധം മൂലം അധിക സമയം മാർക്കറ്റിൽ നിൽക്കാനാവില്ല. വൃത്തിഹീനമായ തറയിലിട്ടാണു മത്സ്യം ഉൾപ്പെടെ വിൽക്കുന്നതെന്നാണ് ആക്ഷേപം. കന്നുകാലി ചന്തയിലും മാലിന്യം നിറഞ്ഞ സ്ഥിതിയാണ്.പകർച്ച വ്യാധി ഭീഷണി ഉയർന്ന സാഹചര്യത്തിൽ മാർക്കറ്റ് മാറ്റി സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. ഡംപിങ് യാഡിൽ ബയോമൈനിങ് പദ്ധതി കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാക്കുമെന്നു പറഞ്ഞെങ്കിലും അതും നടന്നില്ല. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ഡിപ്പോയിലേക്ക് പോകുന്ന റോഡരികിൽ മാലിന്യം ചാക്കിൽ കെട്ടി വലിച്ചെറിയുന്നത് പതിവാണ്.
ഏലൂർ
കഴിഞ്ഞ മാസം 22ന് മന്ത്രി പി.രാജീവ് ഏലൂർ നഗരസഭയെ സമ്പൂർണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങിയോ ശുചിത്വം എന്നു തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഏലൂരിൽ കാണുന്നത്. വല്ലാർപാടം കണ്ടെയ്നർ റോഡിൽ ഇലഞ്ഞിക്കൽ ക്ഷേത്രത്തിനു സമീപം മാലിന്യം വലിച്ചെറിയുന്നതു വർധിക്കുകയാണ്. ഈ റോഡിൽ സമീപത്തായി ‘ഏഴഴകോടെ ഏലൂർ’ എന്ന ശുചിത്വ ബോധവൽക്കരണ സന്ദേശ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഫാക്ടിന്റെ ഭൂമിയിൽ ഡംപിങ് യാഡിന് സമാനമായി മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ഫെബ്രുവരി 22ന് ഇതേ സ്ഥലത്ത് മാലിന്യത്തിനു തീ പിടിച്ചിരുന്നു. ഫാക്ടിനു നോട്ടിസ് നൽകിയിട്ടുണ്ടെന്നു പറയുന്നതല്ലാതെ മാലിന്യം ഇവിടെ കൊണ്ടുവന്നിടുന്നതു തടയുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാലിന്യം തള്ളുന്നതു തടയാൻ ഫാക്ടും നടപടിയെടുക്കുന്നില്ല.