കാഞ്ഞാർ ∙ അച്ഛന്റെ കൈപിടിച്ച് പരമ്പരാഗത കാനനപാതയിലൂടെ നടന്ന് എത്തി ശബരീശ ദർശനം നടത്തി രണ്ടു വയസ്സുകാരൻ. മുട്ടം ശങ്കരപ്പിള്ളി പനയ്ക്കൽ ദിനേഷ് - ആശ ദമ്പതികളുടെ ഏക മകനായ ആര്യൻ ആണ് എരുമേലിയിൽ നിന്നുള്ള പരമ്പരാഗത കാനനപാതയിലൂടെ ശരണ മന്ത്രങ്ങളുമായി മല ചവിട്ടിയത്. അച്ഛനും വല്യച്ഛനും വല്യമ്മയ്ക്കുമൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞാർ ∙ അച്ഛന്റെ കൈപിടിച്ച് പരമ്പരാഗത കാനനപാതയിലൂടെ നടന്ന് എത്തി ശബരീശ ദർശനം നടത്തി രണ്ടു വയസ്സുകാരൻ.  മുട്ടം ശങ്കരപ്പിള്ളി പനയ്ക്കൽ ദിനേഷ് - ആശ ദമ്പതികളുടെ ഏക മകനായ ആര്യൻ ആണ് എരുമേലിയിൽ നിന്നുള്ള പരമ്പരാഗത കാനനപാതയിലൂടെ ശരണ മന്ത്രങ്ങളുമായി മല ചവിട്ടിയത്. അച്ഛനും വല്യച്ഛനും വല്യമ്മയ്ക്കുമൊപ്പം ആര്യൻ  കാനന പാത താണ്ടി എത്തിയപ്പോൾ മറ്റ് തീർഥാടകർക്കും  അവിസ്മരണീയ കാഴ്ചയായി. ദിനേഷിന്റെ ജ്യേഷ്ഠൻ ഷോമോന്റെ മക്കളായ അശ്വിൻ, അഭിജിത്ത്, ഐശ്വര്യ എന്നിവരും ആര്യനൊപ്പം മല ചവിട്ടി. നീലിമലയും കരിമലയും ഓടിച്ചാടിയിറങ്ങി.

ഇടയ്ക്ക് ക്ഷീണമകറ്റാൻ അഴുതയിൽ കുളി. മണ്ഡലകാല സമാപന കാലമായ യതിനാൽ സന്നിധാനത്ത് നല്ല തിരക്കായിരുന്നു. നടപ്പന്തലിന്റെ ഭാഗത്ത് ഏറെനേരം വരിനിന്നത് ഒഴിച്ചാൽ ദർശനത്തിന് മറ്റ് തടസ്സങ്ങൾ ഉണ്ടായില്ലായെന്നു ആര്യന്റെ അച്ഛൻ ദിനേഷ് പറഞ്ഞു. 2 വയസ്സുകാരൻ പരമ്പരാഗത കാനന പാതയിലൂടെയാണ് സന്നിധാനത്ത് എത്തിയതെന്ന് അറിഞ്ഞതോടെ വലിയ സ്വീകരണം  ലഭിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ദർശനത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കി. ദർശനം പൂർത്തിയാക്കി രണ്ട് വയസ്സുകാരൻ അയ്യപ്പ അനുഗ്രഹം നേടി കുടുബാംഗങ്ങളോടൊപ്പം മലയിറങ്ങി.