കുരുന്നുകളുടെ കൂട്ടുകാരാകാൻ പൊലീസ്
നെടുങ്കണ്ടം ∙ ജില്ലയിലെ 6 പൊലീസ് സ്റ്റേഷനുകൾ ഇനി മുതൽ ശിശുസൗഹൃദം. പൊലീസ് സ്റ്റേഷൻ പരിധികളിൽ കുട്ടികൾക്കു പൊലീസിന്റെ അദൃശ്യ സുരക്ഷാവലയം ഒരുക്കാനും ഡിജിപിയുടെ നിർദേശം. 6 ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾക്കും സംസ്ഥാന പൊലീസ് മേധാവിയുടെ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. ജില്ലയിലെ അടിമാലി, മുരിക്കാശേരി,

നെടുങ്കണ്ടം ∙ ജില്ലയിലെ 6 പൊലീസ് സ്റ്റേഷനുകൾ ഇനി മുതൽ ശിശുസൗഹൃദം. പൊലീസ് സ്റ്റേഷൻ പരിധികളിൽ കുട്ടികൾക്കു പൊലീസിന്റെ അദൃശ്യ സുരക്ഷാവലയം ഒരുക്കാനും ഡിജിപിയുടെ നിർദേശം. 6 ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾക്കും സംസ്ഥാന പൊലീസ് മേധാവിയുടെ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി.
ജില്ലയിലെ അടിമാലി, മുരിക്കാശേരി, നെടുങ്കണ്ടം, പീരുമേട്, പെരുവന്താനം, കാളിയാർ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തിരുന്നു. ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പൊലീസ് ഓഫിസർമാരെയും നിയമിച്ചു.
കുരുന്നുകളുടെ ഭയം ഇല്ലാതാക്കും
കുട്ടികൾക്കു പൊലീസ് സ്റ്റേഷൻ എന്ന സ്ഥലത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയാണ് ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർഥികൾക്ക് സ്റ്റേഷൻ സന്ദർശിക്കാനുള്ള അവസരം നൽകും. കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നതിന് ഉത്തരവാദപ്പെട്ട ഏജൻസികളെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ചു കൊണ്ടാകും സ്റ്റേഷനുകളുടെ പ്രവർത്തനം.
സ്റ്റേഷനുകളിൽ ചൈൽഡ് വെൽഫെയർ ഓഫിസറുടെ സേവനം ഉണ്ടാകും. ഡേ കെയർ സെന്ററിന്റെ രീതിയിലാണു ശിശു സൗഹൃദ സ്റ്റേഷനുകൾ നിർമിച്ചിരിക്കുന്നത്.കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ചു റജിസ്റ്റർ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളിൽ സൂക്ഷ്മവും സമയബന്ധിതവുമായ അന്വേഷണം നടക്കുന്നുവെന്നും പ്രതികൾ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തലും ലക്ഷ്യമാണ്. ലഹരിപദാർഥങ്ങളുടെ ഉപയോഗം തിരിച്ചറിയുകയും അവയുടെ ലഭ്യത ഇല്ലാതാക്കുകയും ചെയ്യുന്നതും ലക്ഷ്യമാണെന്ന് അധികൃതർ പറഞ്ഞു.