കുമളി തേക്കടി റോഡിലെ പഴയ കച്ചേരി; മുല്ലപ്പെരിയാർ അണക്കെട്ടിനും ഈ വീടിനും ഒരു ബന്ധമുണ്ട്...
മുല്ലപ്പെരിയാർ അണക്കെട്ടിന് 125 വയസ്സു പൂർത്തിയാകുമ്പോൾ ഇതേ പ്രായത്തിൽ, സുർക്കി മിശ്രിതത്തിൽ തീർത്ത തേക്കടിയിലെ ഒരു വീടും ശ്രദ്ധേയം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണത്തിനു ജോൺ പെന്നി ക്വിക്കിനൊപ്പം എത്തിയ നാമു റാവുവിന്റെ വീടാണ് പിൻതലമുറക്കാർ സംരക്ഷിക്കുന്നത്.

ഡാമിനൊപ്പം വീടിനും പെരുമ

കുമളി തേക്കടി റോഡിൽ പഴയ കച്ചേരി എന്നു പറഞ്ഞാൽ പ്രദേശവാസികൾക്ക് ഈ വീട് എളുപ്പത്തിൽ മനസ്സിലാകും. വില്ലേജ് ഓഫിസ് മുൻപ് കുറേക്കാലം ഈ വീട്ടിലാണ് പ്രവർത്തിച്ചിരുന്നത്. അങ്ങനെയാണ് കച്ചേരിയെന്ന പേരു ലഭിച്ചത്. വില്ലേജ് ഓഫിസ് മാറ്റിയപ്പോൾ ആളുകൾ ഈ വീടിനു പഴയ കച്ചേരി എന്ന ഓമനപ്പേരു നൽകി.
മഹാരാഷ്ട്രയിലെ സോലാപുരിൽ നിന്നാണ് കോൺട്രാക്ടർ നാമു റാവുവിനെ പെന്നി ക്വിക്ക് ഇവിടെ എത്തിച്ചത്. നിർമാണം വർഷങ്ങളോളം നീണ്ടപ്പോൾ ഭാര്യ അനസൂയ ഭായിയെയും ഇവിടേക്കു കൊണ്ടുവന്ന് റാവു ഇവിടെ താമസം തുടങ്ങുകയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണത്തിന് ഉപയോഗിച്ച സുർക്കിയും കല്ലും തന്നെയാണ് വീടിന്റെ ഭിത്തികൾക്കും ബലമേകിയത്.
6 മുറികളുള്ള വീട്ടിൽ നാമു റാവുവിനു ശേഷം അദ്ദേഹത്തിന്റെ മകൻ എൻ.നാരായണ റാവുവും കുടുംബവും താമസം തുടർന്നു. നാരായണ റാവു 2005ൽ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഗിരിജ ഭായിയും ഇവരുടെ മകൻ വൈദീഷ് റാവുവുമാണ് ഇപ്പോൾ ഇവിടെ.
പെരിയ സന്തോഷം!
കുമളി ∙ പൊങ്കൽ വച്ചും പൂക്കൾ വിതറിയും തമിഴ്നാട്ടിലെ കർഷകർ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 125–ാം പിറന്നാൾ ആഘോഷമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുന്ന 5 ജില്ലകളിലെ കർഷക കൂട്ടായ്മയാണ് ആഘോഷം സംഘടിപ്പിച്ചത്. കുമളിക്കു സമീപം ലോവർ ക്യാംപിൽ ജോൺ പെന്നി ക്വിക്ക് മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ.
പെന്നി ക്വിക്കിന്റെ പ്രതിമയിൽ മാല അണിയിച്ച ശേഷം സ്ത്രീകൾ പൊങ്കൽ വച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള വെള്ളം വൈഗയിലേക്ക് ഒഴുകുന്ന ആറ്റിൽ തമ്മനംപെട്ടി ഭാഗത്ത് പൂക്കൾ വിതറി. കർഷക സംഘം പ്രസിഡന്റ് എസ്.ആർ തേവർ, ജനറൽ സെക്രട്ടറി പൊൻകാഴ്ചിക്കണ്ണൻ, ഓർഗനൈസർ അൻവർ ബാലസിംഹം എന്നിവർ നേതൃത്വം നൽകി.