കുടയത്തൂർ ∙ ചെണ്ടമേള പ്രധാനി ഉഷാ വിജയൻ ഇനി കുടയത്തൂർ പഞ്ചായത്തിലും പ്രധാനി. ശ്രീമൂകാംബിക ചെണ്ടമേളം ട്രൂപ്പിലെ മേളപ്രമാണിയായ ഉഷാ വിജയനാണ് യുഡിഎഫ് ഭരിക്കുന്ന കുടയത്തൂർ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്. തുടർച്ചയായി 4-ാം തവണയാണ് ഉഷാ വിജയൻ മോർക്കാട് വാർഡിൽ നിന്നു വിജയിക്കുന്നത്. ഇത്തവണ ജനറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടയത്തൂർ ∙ ചെണ്ടമേള പ്രധാനി ഉഷാ വിജയൻ ഇനി കുടയത്തൂർ പഞ്ചായത്തിലും പ്രധാനി. ശ്രീമൂകാംബിക ചെണ്ടമേളം ട്രൂപ്പിലെ മേളപ്രമാണിയായ ഉഷാ വിജയനാണ് യുഡിഎഫ് ഭരിക്കുന്ന കുടയത്തൂർ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്.  തുടർച്ചയായി 4-ാം തവണയാണ് ഉഷാ വിജയൻ മോർക്കാട് വാർഡിൽ നിന്നു വിജയിക്കുന്നത്. ഇത്തവണ ജനറൽ സീറ്റായിരുന്നെങ്കിലും സീറ്റ് നിലനിർത്താൻ ഉഷയെ തന്നെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നിയോഗിക്കുകയായിരുന്നു.

ഉഷയാണ് സ്ഥാനാർഥിയെങ്കിൽ വാർഡിൽ തിരഞ്ഞെടുപ്പ് മേളത്തിൽ കൊട്ടിക്കയറുമെന്നാണു പാർട്ടി പറഞ്ഞത്. നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിക്കുന്നതിന്റെ ഇടവേളകളിൽ സ്വന്തം വരുമാനത്തിനായാണ് ഉഷ ചെണ്ടമേളത്തിനു പോകുന്നത്. തന്റെ വാർഡിൽ നിന്നും സമീപ വാർഡുകളിൽ നിന്നുമായി 15 വനിതകളടങ്ങുന്നതാണ് ഇവരുടെ മേളസംഘം.

ADVERTISEMENT

സഹായത്തിനോ മേളത്തിന് താളമിട്ടു കൊടുക്കാനോ പുരുഷന്മാരായ ആശാൻമാരില്ലാത്ത, സ്ത്രീകൾ മാത്രം നടത്തുന്ന ചെണ്ടമേള സംഘം എന്ന പ്രത്യേകതയും ഇതിനുണ്ട്. കേരളത്തിനകത്ത് പല സ്ഥലങ്ങളിലും മേളം നടത്തിയിട്ടുണ്ട്. ശിങ്കാരിമേളത്തിലും പഞ്ചാരിമേളത്തിലും കൊട്ടിക്കയറുന്ന ഉഷ ഇനി പഞ്ചായത്ത് ഭരണത്തിലും വികസനത്തിന്റെ കൊടുമുടി കയറുമെന്ന പ്രതീക്ഷയിലാണ്.