വൈദ്യുതി നിയന്ത്രണം വേണ്ടിവരും: കെഎസ്ഇബി
Mail This Article
×
മൂലമറ്റം ∙ വൈദ്യുത നിലയത്തിലെ പൊട്ടിത്തെറി മൂലം ഉൽപാദനം നിർത്തിവച്ചതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും വരുംദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. ആറു ജനറേറ്ററുകളും ഒരുമിച്ച് ഓഫ് ചെയ്തതു മൂലം 780 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായി.
ഇതു മറികടക്കാനാണ് ഇന്നലെ ലോഡ്ഷെഡിങ് വേണ്ടിവന്നതെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 68 ശതമാനമാണ്. ഇതിനാൽ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം ഉയർത്തിയിരുന്നു. പ്രതിദിനം ശരാശരി 13.08 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.