കെഎസ്ആർടിസിയും മാരിയിൽ കലുങ്ക് പാലവും അവഗണനയുടെ ബാക്കിപത്രം: പി.ജെ.ജോസഫ് തൊടുപുഴ ∙ മാരിയിൽക്കടവ് പാലം അപ്രോച്ച് റോഡും കെഎസ്ആർടിസി ബസ് സ്റ്റേഷനും ഇടതു മുന്നണി സർക്കാർ മനഃപൂർവം വച്ചു താമസിപ്പിച്ചതായി യുഡിഎഫ് സ്ഥാനാർഥി പി.ജെ.ജോസഫ് ആരോപിച്ചു. മാരിയിൽ കടവ് പാലം താൻ മന്ത്രിയായിരിക്കുമ്പോൾ തന്നെ

കെഎസ്ആർടിസിയും മാരിയിൽ കലുങ്ക് പാലവും അവഗണനയുടെ ബാക്കിപത്രം: പി.ജെ.ജോസഫ് തൊടുപുഴ ∙ മാരിയിൽക്കടവ് പാലം അപ്രോച്ച് റോഡും കെഎസ്ആർടിസി ബസ് സ്റ്റേഷനും ഇടതു മുന്നണി സർക്കാർ മനഃപൂർവം വച്ചു താമസിപ്പിച്ചതായി യുഡിഎഫ് സ്ഥാനാർഥി പി.ജെ.ജോസഫ് ആരോപിച്ചു. മാരിയിൽ കടവ് പാലം താൻ മന്ത്രിയായിരിക്കുമ്പോൾ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസിയും മാരിയിൽ കലുങ്ക് പാലവും അവഗണനയുടെ ബാക്കിപത്രം: പി.ജെ.ജോസഫ് തൊടുപുഴ ∙ മാരിയിൽക്കടവ് പാലം അപ്രോച്ച് റോഡും കെഎസ്ആർടിസി ബസ് സ്റ്റേഷനും ഇടതു മുന്നണി സർക്കാർ മനഃപൂർവം വച്ചു താമസിപ്പിച്ചതായി യുഡിഎഫ് സ്ഥാനാർഥി പി.ജെ.ജോസഫ് ആരോപിച്ചു. മാരിയിൽ കടവ് പാലം താൻ മന്ത്രിയായിരിക്കുമ്പോൾ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസിയും മാരിയിൽ കലുങ്ക് പാലവും അവഗണനയുടെ ബാക്കിപത്രം: പി.ജെ.ജോസഫ്

തൊടുപുഴ ∙ മാരിയിൽക്കടവ് പാലം അപ്രോച്ച് റോഡും കെഎസ്ആർടിസി ബസ് സ്റ്റേഷനും ഇടതു മുന്നണി സർക്കാർ മനഃപൂർവം വച്ചു താമസിപ്പിച്ചതായി യുഡിഎഫ് സ്ഥാനാർഥി പി.ജെ.ജോസഫ് ആരോപിച്ചു. മാരിയിൽ കടവ് പാലം താൻ മന്ത്രിയായിരിക്കുമ്പോൾ തന്നെ നിർമിക്കണമെന്നു നിർബന്ധം ഉണ്ടായിരുന്നതു കൊണ്ടാണ് അപ്രോച്ച് റോഡിനു സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപു തന്നെ പാലം നിർമാണം തുടങ്ങിയത്.

ADVERTISEMENT

വസ്തു ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകാനുള്ള 3.50 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് പല തവണ സമീപിച്ചെങ്കിലും സർക്കാർ പണം നൽകിയില്ല. ഇതുമൂലം വസ്തു ഏറ്റെടുക്കാൻ കഴിയാതെ പോയതായി അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി കെട്ടിടത്തിനു താൻ മന്ത്രിയായിരുന്നപ്പോൾ 16 കോടി രൂപ മുടക്കി. പിന്നീടു പണി പൂർത്തീകരിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകി.

താൻ മുൻകയ്യെടുത്തു കടമുറികൾ ലേലം ചെയ്ത് 1.40 കോടി രൂപ ലഭിച്ചെങ്കിലും തൊടുപുഴയിൽ ചെലവഴിക്കാതെ മറ്റു കാര്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കുകയാണ് ചെയ്തത്. കെഎസ്ആർടിസി കെട്ടിടവും അനാഥമായി കിടക്കട്ടെ എന്ന നിലപാടാണ് ഭരണാധികാരികൾ സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ അവസാനത്തെ ബജറ്റിലും പണം അനുവദിക്കണമെന്ന് താൻ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും 100 രൂപ വീതം മാത്രം അനുവദിച്ചത് തൊടുപുഴയോടുള്ള അവഹേളനം മാത്രമാണെന്നും ജോസഫ്  പറഞ്ഞു.

പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ കോളജിൽ വിദ്യാർഥികൾ ഒരുക്കിയ സ്നേഹവിരുന്നിൽ പങ്കെടുക്കുന്ന എൽഡിഎഫ് സ്ഥാനാർഥി കെ.ഐ.ആന്റണി.

ഹർത്താൽ ദിനത്തിലും തിരക്കൊഴിയാതെ ആന്റണി

തൊടുപുഴ ∙ ഹർത്താൽ ദിനം ആയിരുന്നെങ്കിലും ഇന്നലെയും തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ഐ. ആന്റണി തിരക്കിലായിരുന്നു. ഹർത്താൽ പ്രമാണിച്ച് പര്യടനം ഒഴിവാക്കിയിരുന്നു. രാവിലെ മുതൽ നഗരത്തിലെ സുഹൃത്തുക്കളുടെ വീടും ഹൗസിങ് കോളനികളും സന്ദർശിച്ചു. ഉച്ചയ്ക്ക് അൽ അസ്ഹർ കോളജിലെ വിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് തൊടുപുഴയിലെ കോളനികൾ സന്ദർശിച്ച് വോട്ട് തേടി. രണ്ടു മരണ വീടുകളിൽ എത്തി അനുശോചനം രേഖപ്പെടുത്തി.

ADVERTISEMENT

തൊടുപുഴ ന്യൂമാൻ കോളജിലെ പൂർവ വിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. ഇന്നു രാവിലെ മണക്കാട് പഞ്ചായത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി  റോയി വാരിക്കാട്ട് പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് മണക്കാട്, പുറപ്പുഴ, കരിങ്കുന്നം പഞ്ചായത്തുകളിൽ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയ ശേഷം കരിങ്കുന്നം ടൗണിൽ സമാപിക്കും. സമാപന സമ്മേളനം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും.

പി.ജെ.ജോസഫ് മാപ്പു പറയണമെന്ന് കെ.ഐ.ആന്റണി

തൊടുപുഴ ∙  നാമനിർദേശ പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനും പഴ്സനൽ സ്റ്റാഫിനെ ഉപയോഗിച്ചു സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണത്തിനും പി.ജെ. ജോസഫ് പരസ്യമായി മാപ്പു പറയണമെന്ന് ഇടതുപക്ഷ സ്ഥാനാർഥി കെ.ഐ.ആന്റണി ആവശ്യപ്പെട്ടു.

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലോ ജനാധിപത്യത്തിലോ  വിശ്വസിക്കുന്നു എങ്കിൽ നാല് പതിറ്റാണ്ടായി ജനമധ്യത്തിൽ  സംശുദ്ധമായ പൊതു പ്രവർത്തനം നടത്തുന്ന തന്നെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നതിന് പകരം ഒരു തുറന്ന സംവാദത്തിന് ജോസഫ് തയാറാകണമെന്ന് ആന്റണി ആവശ്യപ്പെട്ടു. 

വണ്ണപ്പുറത്തു നടന്ന എൻഡിഎ പഞ്ചായത്ത് കൺവൻഷനിൽ സ്ഥാനാർഥി പി. ശ്യാംരാജ് പ്രസംഗിക്കുന്നു.
ADVERTISEMENT

പ്രതീക്ഷയോടെ എൻഡിഎ 

തൊടുപുഴ ∙ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ പഞ്ചായത്ത് കൺവൻഷനുകളുമായി എൻഡിഎ. വണ്ണപ്പുറം, മണക്കാട്, വെള്ളിയാമറ്റം പഞ്ചായത്തുകളിലാണു തൊടുപുഴ മണ്ഡലം സ്ഥാനാർഥി പി. ശ്യാംരാജിന്റെ കൺവൻഷനുകൾ നടന്നത്. ശ്യാംരാജിന്റെ സമുദായം ഉൾപ്പെടെ പട്ടികവർഗ വിഭാഗത്തിന് വളരെ സ്വാധീനമുള്ള പഞ്ചായത്തുകളാണ് വണ്ണപ്പുറവും വെള്ളിയാമറ്റവും. രാവിലെ വണ്ണപ്പുറത്തു നടന്ന കൺവൻഷനിൽ ഏറെ ആവേശത്തോടെയാണു പ്രവർത്തകർ പങ്കെടുത്തത്.

ഇന്നു ബിജെപി ദേശീയ അധ്യക്ഷൻ തൊടുപുഴയിൽ എത്തുന്നതോടെ ഉയരുന്ന തരംഗം വോട്ടാക്കി മാറ്റാൻ ശ്രമിക്കണമെന്നു ശ്യാംരാജ് പറഞ്ഞു. മണക്കാട് പഞ്ചായത്ത് കൺവൻഷനും  പ്രവർത്തകർക്ക് പ്രതീക്ഷയേകുന്നതായി. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേരാണു കൺവൻഷനിൽ പങ്കെടുത്തത്. വെള്ളിയാമറ്റം പഞ്ചായത്ത് കൺവൻഷനും എൻഡിഎയുടെ വിജയം ഉറപ്പിക്കുന്നതായിരുന്നു. ബിജെപി പ്രവർത്തകർക്കു പുറമേ സമുദായങ്ങളെ പ്രതിനിധീകരിച്ച് എത്തിയവരും വോട്ടും പിന്തുണയും പ്രവർത്തനവും ഉറപ്പു നൽകിയതു സ്ഥാനാർഥി ശ്യാംരാജിനെ യാത്രയാക്കിയത്.