കുമളി ∙ ആരതി ഉഴിഞ്ഞും ചന്ദനം ചാർത്തിയും യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിനു സ്നേഹനിർഭരമായ വരവേൽപ്. കുമളി പഞ്ചായത്തിലെ സ്വീകരണ പരിപാടികളിൽ ആണ് വ്യത്യസ്തമായ തരത്തിൽ സ്ഥാനാർഥിയെ വോട്ടർമാർ സ്വീകരിച്ചത്. ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുമെന്നും ശുദ്ധജല പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്നും സിറിയക് തോമസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്നേഹനിർഭരമായ വരവേൽപ് ഏറ്റുവാങ്ങി സിറിയക് തോമസ്

കുമളി ∙ ആരതി ഉഴിഞ്ഞും ചന്ദനം ചാർത്തിയും യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിനു സ്നേഹനിർഭരമായ വരവേൽപ്. കുമളി പഞ്ചായത്തിലെ സ്വീകരണ പരിപാടികളിൽ ആണ് വ്യത്യസ്തമായ തരത്തിൽ സ്ഥാനാർഥിയെ വോട്ടർമാർ സ്വീകരിച്ചത്. ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുമെന്നും ശുദ്ധജല പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്നും സിറിയക് തോമസ് പറഞ്ഞു. രാവിലെ ശാന്തിഗിരിയിൽ നിന്നാരംഭിച്ച പര്യടനം 28 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഒന്നാം മൈലിൽ സമാപിച്ചു.

ADVERTISEMENT

ടൂറിസം രംഗത്ത് വൻകുതിപ്പ് ഉണ്ടാക്കും: വാഴൂർ സോമൻ

ഏലപ്പാറ പഞ്ചായത്തിലെ കാവക്കുളത്ത് കൊളുന്തു നുള്ളാനെത്തിയ സ്ത്രീത്തൊഴിലാളികളോടു വോട്ടു ചോദിക്കുന്ന പീരുമേട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ.

ഏലപ്പാറ
∙ ടൂറിസം രംഗത്ത് പീരുമേട്ടിൽ വൻകുതിപ്പ് ഉണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ.എൽഡിഎഫ് സർക്കാർ മണ്ഡലത്തിനു പ്രഖ്യാപിച്ച ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കിയാൽ നാടിനു വലിയ മാറ്റം കൈവരും. കൂടുതൽ സ‍‍ഞ്ചാരികളെ ഇവിടേക്കു എത്തിക്കുകയാണു ലക്ഷ്യം. മണ്ഡലത്തിൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ഇതിനു പുറമേ വ്യാപാര മേഖലയിൽ ഉൾപ്പെടെ കൂടുതൽ ഉണർവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ‍ഞ്ചായത്തിലുടനീളം ഊഷ്മള സ്വീകരണമാണു സ്ഥാനാർഥിക്കു ലഭിച്ചത്.

ADVERTISEMENT

ടൂറിസം മേഖലയെ സർക്കാർ അവഗണിച്ചു: ശ്രീനഗരി രാജൻ

പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ശ്രീനഗരി രാജനെ ഏലപ്പാറ പഞ്ചായത്തിലെ വെട്ടിക്കുഴിയിൽ പ്രവർത്തകർ സ്വീകരിക്കുന്നു.

വാഗമൺ
∙ ജനപ്രതിനിധികൾ വിനോദസ‍ഞ്ചാര മേഖലയോടു കടുത്ത അവഗണന കാട്ടിയതായി എൻഡിഎ സ്ഥാനാർഥി ശ്രീനഗരി രാജൻ. വാഗമൺ, പരുന്തുംപാറ എന്നീ ടൂറിസം കേന്ദ്രങ്ങളിൽ കാര്യമായ പദ്ധതികൾ ഒന്നും നടപ്പിലാക്കുന്നതിനു ഭരണകർത്താക്കൾക്കു കഴിഞ്ഞിട്ടില്ല. ടൂറിസം വികസനം നടപ്പിലായാൽ ജനങ്ങൾ മോദി സർക്കാരിന് അനുകൂലമാകും എന്നതാണ് ഇരുമുന്നണികളുടെയും ഭയപ്പാടെന്നു ശ്രീനഗരി ആരോപിച്ചു. ഏലപ്പാറ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്കു സ്വീകരണം ലഭിച്ചു.