തോട്ടം പ്രതിസന്ധിക്ക് കാരണം കേന്ദ്രം : വാഴൂർ സോമൻഎൽഡിഎഫ്-പീരുമേട്പാമ്പനാർ ∙ തോട്ടം തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാട് ആണ് സർക്കാർ സ്വീകരിച്ചതെന്നും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ ആണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ. ശമ്പള പരിഷ്കരണത്തിൽ ഉൾപ്പെടെയുളള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോട്ടം പ്രതിസന്ധിക്ക് കാരണം കേന്ദ്രം : വാഴൂർ സോമൻ
എൽഡിഎഫ്-പീരുമേട്

പാമ്പനാർ ∙ തോട്ടം തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാട് ആണ് സർക്കാർ സ്വീകരിച്ചതെന്നും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ ആണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ. ശമ്പള പരിഷ്കരണത്തിൽ ഉൾപ്പെടെയുളള പ്രശ്നങ്ങളിൽ ആത്മാർഥമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്കു മുന്നിൽ എന്നും നിലകൊണ്ടിരിക്കുന്നത് ഇടതു ട്രേഡ് യൂണിയനുകളായിരുന്നു. തോട്ടം കേന്ദ്രങ്ങളിൽ ലഭിച്ച സ്വീകരണത്തിനു നന്ദി രേഖപ്പെടുത്തി പ്രസംഗിക്കുകയായിരുന്നു സോമൻ. പ്രിയ നേതാവിനെ പച്ചക്കൊളുന്ത് മാല അണിയിച്ചും വാദ്യ–താളമേളങ്ങളുടെ അകമ്പടിയോടെയുമാണ് പല കേന്ദ്രങ്ങളിലും വരവേറ്റത്.

ADVERTISEMENT

തോട്ടം തൊഴിലാളികളെ എൽഡിഎഫ് പറ്റിച്ചു : സിറിയക് തോമസ്
യുഡിഎഫ്-പീരുമേട്

പീരുമേട് ∙ വാഗ്ദാനങ്ങൾ നൽകി തോട്ടം തൊഴിലാളികളെ എൽഡിഎഫ് പറഞ്ഞു പറ്റിച്ചുവെന്ന് യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസ്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ കഴിയാത്തതു മുതൽ ശമ്പള വർധന വരെയുളള വിഷയങ്ങളിൽ തൊഴിലാളികൾ കബളിപ്പിക്കപ്പെട്ടതായി സിറിയക് ആരോപിച്ചു. തുടർച്ചയായി മൂന്നു തിര‍ഞ്ഞെടുപ്പിലും എൽഡിഎഫിന് എംഎൽഎയെ നൽകിയ തൊഴിലാളികളോടു മുന്നണിയും സർക്കാരും നീതി കാട്ടിയില്ല. ഇതിനുളള തിരിച്ചടി ഇത്തവണ തിരഞ്ഞെടുപ്പിലുണ്ടാകണം എന്ന് അദ്ദേഹം പറഞ്ഞു. പീരുമേട് പഞ്ചായത്തിലെ തോട്ടം മേഖലകളിൽ ആവേശം നിറഞ്ഞ സ്വീകരണമാണ് തൊഴിലാളികൾ സ്ഥാനാർഥിക്കു നൽകിയത്. രാവിലെ കണയങ്കവയലിൽ നിന്ന് ആരംഭിച്ച പര്യടനം മുറിഞ്ഞപുഴയിൽ സമാപിച്ചു. തുടർന്ന് ഉച്ചതിരിഞ്ഞു മേലഴുതയിൽ നിന്ന് ആരംഭിച്ചു ലാ‍‍‍ഡ്രത്ത് അവസാനിച്ചു .

പെരുവന്താനം കണയങ്കവയലിലെത്തിയ പീരുമേട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിനെ 98 വയസ്സ് പ്രായമുള്ള ത്രേസ്യാമ്മ കൊച്ചുപുരയ്ക്കൽ അനുഗ്രഹിക്കുന്നു.
ADVERTISEMENT

ഇരു മുന്നണികളുടേതും മുതലക്കണ്ണീർ : ശ്രീനഗരി രാജൻ
എൻഡിഎ-പീരുമേട്

കുട്ടിക്കാനം ∙തൊഴിലാളികളുടെ പേരിൽ ഇരു മുന്നണികളും മുതലക്കണ്ണീർ ഒഴുക്കുകയാണ് ചെയ്തു വരുന്നതെന്ന് എൻഡിഎ സ്ഥാനാർഥി ശ്രീനഗരി രാജൻ. ചികിത്സാ ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രാഥമിക സൗകര്യങ്ങൾ പോലും തോട്ടം തൊഴിലാളികൾക്കു നിഷേധിക്കപ്പെട്ടു. എസ്റ്റേറ്റ് ആശുപത്രികൾ അടച്ചു പൂട്ടിയതിനു പിന്നാലെ താലൂക്ക് ആശുപത്രിയിൽ അടക്കം മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് എൽഡിഎഫ്,യുഡിഎഫ് മുന്നണികളും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്കു സ്വീകരണം ലഭിച്ചു.