ആഞ്ഞുവീശി ഇരട്ടവോട്ട്: വനപാതകളിലൂടെ നടന്ന് ചെക്പോസ്റ്റിന് ഇപ്പുറം കടന്നെന്ന് യുഡിഎഫിന്റെ പരാതി
തൊടുപുഴ ∙ ഇരട്ടവോട്ട് വിവാദത്തിൽ ആടിയുലഞ്ഞ് ജില്ലയിലെ തിരഞ്ഞെടുപ്പ് ദിനം. ഇരട്ടവോട്ട് ചെയ്യാൻ ശ്രമമെന്ന ആരോപണത്തെ തുടർന്ന് നെടുങ്കണ്ടത്ത് 12 പേർ കരുതൽ തടങ്കലിൽ. തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ഉടുമ്പൻചോല മണ്ഡലത്തിലാണ് വൻതോതിൽ ഇരട്ടവോട്ട് നടന്നതെന്ന്
തൊടുപുഴ ∙ ഇരട്ടവോട്ട് വിവാദത്തിൽ ആടിയുലഞ്ഞ് ജില്ലയിലെ തിരഞ്ഞെടുപ്പ് ദിനം. ഇരട്ടവോട്ട് ചെയ്യാൻ ശ്രമമെന്ന ആരോപണത്തെ തുടർന്ന് നെടുങ്കണ്ടത്ത് 12 പേർ കരുതൽ തടങ്കലിൽ. തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ഉടുമ്പൻചോല മണ്ഡലത്തിലാണ് വൻതോതിൽ ഇരട്ടവോട്ട് നടന്നതെന്ന്
തൊടുപുഴ ∙ ഇരട്ടവോട്ട് വിവാദത്തിൽ ആടിയുലഞ്ഞ് ജില്ലയിലെ തിരഞ്ഞെടുപ്പ് ദിനം. ഇരട്ടവോട്ട് ചെയ്യാൻ ശ്രമമെന്ന ആരോപണത്തെ തുടർന്ന് നെടുങ്കണ്ടത്ത് 12 പേർ കരുതൽ തടങ്കലിൽ. തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ഉടുമ്പൻചോല മണ്ഡലത്തിലാണ് വൻതോതിൽ ഇരട്ടവോട്ട് നടന്നതെന്ന്
തൊടുപുഴ ∙ ഇരട്ടവോട്ട് വിവാദത്തിൽ ആടിയുലഞ്ഞ് ജില്ലയിലെ തിരഞ്ഞെടുപ്പ് ദിനം. ഇരട്ടവോട്ട് ചെയ്യാൻ ശ്രമമെന്ന ആരോപണത്തെ തുടർന്ന് നെടുങ്കണ്ടത്ത് 12 പേർ കരുതൽ തടങ്കലിൽ. തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ഉടുമ്പൻചോല മണ്ഡലത്തിലാണ് വൻതോതിൽ ഇരട്ടവോട്ട് നടന്നതെന്ന് ആരോപണമുയർന്നത്. 50 പേർ രാമക്കൽമെട്ട് വഴി തമിഴ്നാട്ടിലേക്ക് കടന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്. കേരള– തമിഴ്നാട് അതിർത്തിയായ ചതുരംഗപ്പാറ വഴി അതിർത്തി കടക്കാൻ ശ്രമിച്ച 8 പേരെ കേന്ദ്ര സേനയും ജില്ല പൊലീസും മടക്കിയയച്ചു.
ബോഡിമെട്ട് അതിർത്തിയിലെ വനപാതകളിലൂടെ ഒട്ടേറെ ആളുകളാണ് കേരളത്തിലേക്ക് എത്തിയത്. ശാന്തൻപാറ, ഉടുമ്പൻചോല, രാജകുമാരി പഞ്ചായത്തുകളിൽ വോട്ടുള്ള തമിഴ് വംശജർ രാവിലെ തന്നെ തമിഴ്നാട്ടിൽ വോട്ട് ചെയ്ത ശേഷം കേരളത്തിലേക്ക് എത്തി. കേന്ദ്രസേനയെ വിന്യസിച്ചിട്ടുള്ള ചെക്പോസ്റ്റിൽ നിന്നു കിലോമീറ്ററുകൾ അകലെ വാഹനത്തിൽ കൊണ്ടുവന്ന് വോട്ടർമാരെ ഇറക്കിവിടുന്നതായി യുഡിഎഫ് നേതാക്കൾ പരാതി ഉന്നയിച്ചിരുന്നു.
അവിടെ നിന്നു വനപാതകളിലൂടെ നടന്ന് ചെക്പോസ്റ്റിന് ഇപ്പുറം കടക്കുന്നവരെ ഇവിടെയുള്ള വാഹനങ്ങളിൽ പോളിങ് ബൂത്തുകളിലെത്തിച്ചതായും യുഡിഎഫ് പരാതിപ്പെടുന്നു. തമിഴ്നാട്ടിൽ നിന്നു വാഹനത്തിൽ വോട്ടർമാരെ രാജകുമാരി കജനാപ്പാറയിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം ചിലർ അധികൃതർക്കു പരാതി നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷവും ഒട്ടേറെ വാഹനങ്ങളിൽ ആളുകളെ എത്തിച്ചതായി ആക്ഷേപമുണ്ട്.
12 പേർ കരുതൽ തടങ്കലിൽ
ഇരട്ടവോട്ടെന്ന ആരോപണത്തെ തുടർന്ന് കോമ്പയാർ പട്ടത്തിമുക്കിൽ തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ജീപ്പ് ബിജെപി പ്രവർത്തകർ തടഞ്ഞു. ജീപ്പിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ 12 പേരെ നെടുങ്കണ്ടം പൊലീസ് കരുതൽ തടങ്കലിലാക്കി. ഇന്നലെ 7 മണിക്കു ശേഷമാണ് ഇവരെ വിട്ടയച്ചത്. ജില്ലയിൽ വോട്ട് ചെയ്തശേഷം ഇരട്ടവോട്ട് ചെയ്യുന്നതിനായി അതിർത്തി കടക്കുകയാണെന്ന് ആരോപിച്ചാണ് ജീപ്പ് തടഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നു കൈവിരലിലെ മഷി മായ്ക്കാൻ ഉപയോഗിക്കുന്ന പ്രത്യേക പദാർഥവും കണ്ടെത്തി.
എന്നാൽ, കേരളത്തിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ വോട്ട് ചെയ്യാനായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നെന്നും അവരെ ബിജെപി പ്രവർത്തകർ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നെന്നും സിപിഎം നേതാവ് പി.എൻ.വിജയൻ ആരോപിച്ചു.
അതിർത്തിയിൽ ശക്തമായ പരിശോധന
തിരഞ്ഞെടുപ്പ് ദിനത്തിൽ അതിർത്തിയിലെ ശക്തമായ പരിശോധന യാത്രക്കാരെ വലച്ചു. അതിർത്തി കടന്നെത്തിയ എല്ലാവരോടും യാത്രയുടെ ലക്ഷ്യം ചോദിച്ചറിഞ്ഞ് പേരുകളും രേഖപ്പെടുത്തിയാണ് പോകാൻ അനുവദിച്ചത്. രാവിലെ 7ന് തമിഴ്നാട്ടിൽ നിന്നെത്തിയ ചിലർക്ക് മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുനിൽക്കേണ്ടി വന്നു. കേരളത്തിൽ വോട്ടു രേഖപ്പെടുത്താൻ തിരിച്ചറിയൽ കാർഡുമായി തമിഴ്നാട്ടിൽ നിന്നെത്തിയ ചിലർ വൈകിട്ട് 7ന് മുൻപ് തിരികെ പോകാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതോടെ കേരളത്തിലേക്ക് കടക്കാതെ തിരികെ പോയി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകാൻ എത്തിയവരെ പരിശോധിക്കാൻ തമിഴ്നാട് പൊലീസും കേന്ദ്ര സേനാംഗങ്ങളും അതിർത്തിക്കപ്പുറത്തും നിലയുറപ്പിച്ചിരുന്നു.
തോട്ടം മേഖലയിൽ പോളിങ് കുറഞ്ഞു
തേയിലത്തോട്ടം പ്രതിസന്ധിയെ തുടർന്ന് തമിഴ്നാട്ടിലേക്കു മടങ്ങിയ തൊഴിലാളികൾ ഏറെയും ഇത്തവണ വോട്ടു ചെയ്യാൻ എത്തിയില്ല . ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ഒരു ദിവസം തന്നെ ആയതിനാൽ ഇരട്ട വോട്ടുള്ളവർ തമിഴ്നാട്ടിൽ തന്നെ വോട്ടു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നേരത്തേ എത്തിയ ചിലർ ചെക്പോസ്റ്റ് അടയ്ക്കുമെന്ന പ്രചാരണം വന്നതോടെ വോട്ടു ചെയ്യാൻ നിൽക്കാതെ മടങ്ങി. കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളിലെ തോട്ടം മേഖലയിൽ തമിഴ്നാട്ടിലേക്കു പോയവർ എത്താതിരുന്നതു പോളിങ് ശതമാനം കുറയാൻ ഇടയാക്കി.
പരാജയഭീതി മൂലം സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു ശ്രമിച്ചത്. എം.എം.മണി അടക്കം പരാജയപ്പെടുമെന്ന് മനസ്സിലാക്കിയതോടെയാണ് നേതൃത്വം നേരിട്ട് ഇടപെട്ട് തമിഴ്നാട്ടിൽ നിന്ന് ഇരട്ടവോട്ടിന് ആളുകളെ കടത്തിയത്. ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയപ്പോൾ ഊടുവഴികളിലൂടെ ആളുകളെ കടത്താൻ ജില്ലാ സെക്രട്ടേറിയറ്റംഗം ഉൾപ്പെടെയുള്ള സംഘമാണ് പ്രവർത്തിച്ചത്.
ഇബ്രാഹിംകുട്ടി കല്ലാർ, ഡിസിസി പ്രസിഡന്റ്