ഏലപ്പാറ ∙ നാലു വർഷങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലിൽ വീട് അപകടാവസ്ഥയിലാവുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തതിനെ തുടർന്നു വാടക വീട്ടിൽ കഴിയുന്ന കുടുംബം സഹായം കിട്ടാത ദുരിതത്തിൽ. ഏലപ്പാറ വില്ലേജ് പരിധിയിലെ കോഴിക്കാനം ഇരുപത്തിയാറു പുതുവൽ കൊഴിഞ്ഞവിള പുത്തൻവീട്ടിൽ അർജുനനും കുടുംബവുമാണു ദുരിതം അനുഭവിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏലപ്പാറ ∙ നാലു വർഷങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലിൽ വീട് അപകടാവസ്ഥയിലാവുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തതിനെ തുടർന്നു വാടക വീട്ടിൽ കഴിയുന്ന കുടുംബം സഹായം കിട്ടാത ദുരിതത്തിൽ. ഏലപ്പാറ വില്ലേജ് പരിധിയിലെ കോഴിക്കാനം ഇരുപത്തിയാറു പുതുവൽ കൊഴിഞ്ഞവിള പുത്തൻവീട്ടിൽ അർജുനനും കുടുംബവുമാണു ദുരിതം അനുഭവിക്കുന്നത്. 2005, 2013, 2019, 2020 എന്നീ വർഷങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിലാണു വീട് അപകട ഭീഷണിയിലായതെന്ന് അർജുനൻ പറയുന്നു.

2005ലെ ഉരുൾപൊട്ടലിൽ വീട് അപകടാവസ്ഥയിലായപ്പോൾ വീടിന് ഏലപ്പാറ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. തുക അനുവദിച്ചതായി അറിയിച്ചിരുന്നെങ്കിലും അന്നത്തെ ജനപ്രതിനിധി ഇടപെട്ട് അതു മറ്റൊരാൾക്ക് അനുവദിച്ചെന്ന് അർജുനൻ ആരോപിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി 2010ൽ തൊടുപുഴ വിജിലൻസ് ഡിവൈഎസ്പിക്കും കലക്ടർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. 2019ലെ ഉരുൾപൊട്ടലിലാണ് വീട് വാസയോഗ്യമല്ലാതായതെന്ന് ഇദ്ദേഹം പറയുന്നു. അതിനുശേഷം ഒരാഴ്ച ബന്ധുവീടുകളിൽ താമസിച്ച ശേഷം പിന്നീടു വാടക വീട്ടിലേക്ക് മാറുകയായിരുന്നു.

ADVERTISEMENT

വീടിന്റെ ഭിത്തിയിൽ നിന്ന് കഴിഞ്ഞ വർഷവും ഉറവ ഉണ്ടായതിനാൽ അറ്റകുറ്റപ്പണികൾ നടത്തി താമസിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം അർജുനൻ  ഹെലിബറിയയിൽ വാടക വീട്ടിലാണു താമസിക്കുന്നത്. കൂലിപ്പണി ചെയ്തു കഴിയുന്നതിനാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് സഹായം ലഭിക്കാതെ മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് അർജുനൻ പറയുന്നു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിൽ ഇവർ സങ്കടത്തിലാണ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് എസ്.നിത്യ പറഞ്ഞു.