വിലയിടാനാവാത്ത നന്മ; കളഞ്ഞുകിട്ടിയ 8 ലക്ഷം തിരിച്ചേൽപിച്ച് ഓട്ടോഡ്രൈവർമാർ
അടിമാലി ∙ റോഡിൽ നിന്നു കിട്ടിയ 8 ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപിച്ച് ഓട്ടോ ഡ്രൈവർമാർ. അടിമാലി പൂഞ്ഞാർകണ്ടം ചൊറിയംമാക്കൽ സജീവനാണ് സ്ഥലം വാങ്ങാൻ ട്രഷറിയിൽ നിന്നെടുത്ത പണം തിരിച്ചുകിട്ടിയത്. അടിമാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനാണ് സജീവൻ. ട്രഷറി അക്കൗണ്ടിൽ നിന്ന് ഉച്ചയ്ക്ക്

അടിമാലി ∙ റോഡിൽ നിന്നു കിട്ടിയ 8 ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപിച്ച് ഓട്ടോ ഡ്രൈവർമാർ. അടിമാലി പൂഞ്ഞാർകണ്ടം ചൊറിയംമാക്കൽ സജീവനാണ് സ്ഥലം വാങ്ങാൻ ട്രഷറിയിൽ നിന്നെടുത്ത പണം തിരിച്ചുകിട്ടിയത്. അടിമാലി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനാണ് സജീവൻ. ട്രഷറി അക്കൗണ്ടിൽ നിന്ന് ഉച്ചയ്ക്ക് പിൻവലിച്ച 8 ലക്ഷം രൂപ ഹാൻഡ് ബാഗിൽ വച്ചിരുന്നു. വൈകിട്ട് അഞ്ചോടെ ബാങ്കിൽ നിന്നു തിരിച്ചു പോകുമ്പോൾ ബാഗ് ബൈക്കിൽ തൂക്കിയിട്ടു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇടവഴിയിൽ ബാഗ് വീണുപോയി.
ഇക്കാര്യം സജീവൻ അറിഞ്ഞതുമില്ല. ബാങ്കിനു സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഡ്രൈവർമാരായ ഷാനവാസും അപ്പുവും വിനയനുമാണ് റോഡിൽ കിടന്ന ബാഗ് കണ്ടത്. പണമടങ്ങിയ ബാഗുമായി അവർ നേരെ അടിമാലി പൊലീസ് സ്റ്റേഷനിലെത്തി. പൊലീസാണ് ബാഗ് സജീവന്റേതാണെന്നു കണ്ടെത്തിയത്. അടുത്ത ബന്ധുവിനു രോഗം ബാധിച്ചതു സംബന്ധിച്ച ഫോൺ വിളികൾ വന്നതോടെ ബാഗിന്റെ കാര്യം സജീവൻ മറന്നുപോയിരുന്നു. പൊലീസിന്റെ ഫോൺ വിളി വന്നപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സ്റ്റേഷനിലെത്തി ബാഗും പണവും വാങ്ങി. ഓട്ടോഡ്രൈവർമാർക്കു സമ്മാനവും നൽകി.